മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ പുറത്തായി. ദിനേശ് കാര്‍ത്തികിനും അവസരം ലഭിച്ചില്ല. ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലെത്തി.

ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മയുടെ (15 പന്തില്‍ 28) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ കെ എല്‍ രാഹുല്‍ (20 പന്തില്‍ 28 മടങ്ങി) ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. സൂര്യകുമാര്‍ യാദവ് (4), വിരാട് കോലി (5) എന്നിവരാണ് ക്രീസില്‍.

മോശം ഫോമിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാഹുല്‍- രോഹിത് സഖ്യം വായടപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ ആക്രമിച്ച് തുടങ്ങിയ രോഹിത് നസീമിന്‍റെ ഒന്നാം ഓവറില്‍ ഓരോ സിക്സും ഫോറും നേടി. ഹാരിസ് റൗഫിനെതിരെ രണ്ട് സിക്സും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറത്തി. മൂന്ന് ഫോറും രോഹിത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. രാഹുലിന്റെ രണ്ട് സിക്‌സും അപകടകാരിയായ നസീം ഷായുടെ ഒരോവറിലായിരുന്നു. നസീം രണ്ട് ഓവറില്‍ 25 റണ്‍സാണ് ഇതുവരെ വഴങ്ങിയത്. 

അടുത്ത തവണയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്നത് ധോണി? സുപ്രധാന സൂചന നല്‍കി സിഇഒ കാശി വിശ്വനാഥന്‍

നേരത്തെ, മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ പുറത്തായി. ദിനേശ് കാര്‍ത്തികിനും അവസരം ലഭിച്ചില്ല. ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലെത്തി. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എന്നിവരെ പരിഗണിച്ചില്ല. പാകിസ്ഥാന്‍ ഒരു മാറ്റമാണ് വരുത്തിയത്. മുഹമ്മദ് ഹസ്‌നൈന്‍ ടീമിലെത്തി.

ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്. 

രോഹിത് ശര്‍മ പെട്ടുപോയതാണ്! ഇന്ത്യന്‍ ടീമിനെ പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് ഷൊയ്ബ് അക്തര്‍

പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഷദാബ് ഖാന്‍, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍.

ലോകകപ്പ് തോല്‍വിക്ക് പകരം വീട്ടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യ ഇറങ്ങുന്നത്. ബാബര്‍ അസമിന്റെ മുറിവേറ്റ പാകിസ്ഥാന്‍ ശക്തമായ പോരാട്ടം ലക്ഷ്യമിടുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് കരുത്തും ഫോം വീണ്ടെടുത്ത വിരാട് കോലിയും അയല്‍ക്കാരെ അസ്വസ്ഥരാക്കും.