Asianet News MalayalamAsianet News Malayalam

ആന്റിഗ്വ ടെസ്റ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 17 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 44 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്.

India in back foot against West Indies in first test
Author
Antigua, First Published Aug 22, 2019, 8:52 PM IST

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 17 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 44 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), വിരാട് കോലി (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കെമര്‍ റോച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി. കെ എല്‍ രാഹുല്‍ (24), അജിന്‍ക്യ രഹാനെ (1) എന്നിവരാണ് ക്രീസില്‍. 

വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് അഗര്‍വാളും പൂജാരയും മടങ്ങിയത്. ഇരുവരേയും ഒരു ഓവറില്‍ തന്നെ റോച്ച് മടക്കിയയച്ചു. പിന്നാലെയെത്തിയ കോലി ഗള്ളിയില്‍ അരങ്ങേറ്റക്കാരന്‍ ബ്രൂക്‌സിന് ക്യാച്ച് നല്‍കി മടങ്ങി. ഷാനോന്‍ ഗബ്രിയേലിന് ക്യാച്ച് നല്‍കി മടങ്ങി. രാഹുല്‍ ഇതുവരെ മൂന്ന് ബൗണ്ടറികള്‍ കണ്ടെത്തി.

നേരത്തെ, മൂന്ന് പേസര്‍മാരെയും ഒരു സ്പിന്നറേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ പുറത്തിരിക്കും. രവീന്ദ്ര ജഡേജയാണ് ടീമിലെ ഏക സ്പിന്നര്‍. 

ഇന്ത്യ: മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ജോണ്‍ കാംപെല്‍, ഷായ് ഹോപ്പ്, ഷംറാ ബ്രൂക്സ്, ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്മയേര്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, മിഗ്വല്‍ കമ്മിന്‍സ്, ഷാനോന്‍ ഗബ്രിയേല്‍, കെമര്‍ റോച്ച്.

Follow Us:
Download App:
  • android
  • ios