അതിശക്തമായ ബൗളിംഗ് നിരയാണ് ഇന്ത്യയുടേതെന്നും രണ്ട് ടി20കളിലും, വിക്കറ്റുകൾ നഷ്ടമായിട്ടും തുടക്കം മുതൽ അവസാനം വരെ ആക്രമണോത്സുകത പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരക്കായെന്നും ഇതാണ് ജയത്തിന് പ്രധാന കാരണമെന്നും ജൈല്‍സ് പറഞ്ഞു.
എഡ്ജ്ബാസ്റ്റണ്‍: ടി20 ക്രിക്കറ്റിലെ യഥാര്‍ത്ഥ പവര്‍ ഹൗസാണ് ഇന്ത്യന്‍ ടീമെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ആഷ്‌ലി ജൈല്‍സ്. ഇംഗ്ലണ്ടിനെതിരാ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര നേടിയതിന് പിന്നാലെയാ് ജൈല്‍സിന്‍റെ പരാമര്‍ശം. ആദ്യ മത്സരത്തില്‍ നിര്‍ണായക താരങ്ങള്‍ ഇല്ലാതിരുന്നിട്ടും ഇന്ത്യ ആധികാരിക ജയം നേടി. രണ്ടാം മത്സരത്തില്‍ അവര്‍ തിരിച്ചെത്തിയപ്പോഴും അതു തന്നെ സംഭവിച്ചു. രണ്ടാം മത്സരത്തില്‍ സീനിയര്‍ താരങ്ങളില്ലായിരുന്നെങ്കിലും ഫലം വ്യത്യസ്തമാവില്ലായിരുന്നുവെന്നും ജൈല്‍സ് ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
പരമ്പര ജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങൾക്ക് സർപ്രൈസുമായി ധോണി
അതിശക്തമായ ബൗളിംഗ് നിരയാണ് ഇന്ത്യയുടേതെന്നും രണ്ട് ടി20 മത്സരങ്ങളിലും, തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടമായിട്ടും തുടക്കം മുതൽ അവസാനം വരെ ആക്രമണോത്സുകത പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരക്കായെന്നും ഇതാണ് ജയത്തിന് പ്രധാന കാരണമെന്നും ജൈല്‍സ് പറഞ്ഞു. നിങ്ങൾ ബൗളർമാരെ സമ്മർദ്ദത്തിലാക്കണം. ചില സമയങ്ങളിൽ ബൗളർമാർക്ക് അവരുടെ ദിവസങ്ങൾ ഉണ്ടാകും, പക്ഷെ അപ്പോഴും ആക്രമിച്ചുകൊണ്ടേ ഇരിക്കുകയാണെങ്കില്‍ അവര്‍ സമ്മര്‍ദ്ദത്തിലാവും. അതാണ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളിലും ചെയ്തതെന്നും ജൈല്‍സ് പറഞ്ഞു.
തുടര്‍ജയങ്ങളില്‍ സര്‍വകാല റെക്കോര്‍ഡിനരികെ രോഹിത്
എഡ്ജ്ബാസ്റ്റണില്‍ ഇന്നലെ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെ 49 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ ഔട്ടായി. നേരത്തെ ആദ്യ മത്സരത്തില്‍ വിരാട് കോലി, ജസ്പ്രീത്ബുമ്ര, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരില്ലാതെ ഇറങ്ങിയിട്ടും ഇന്ത്യ 50 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു.
