ഇംഗ്ലണ്ടിനെതിരായ ആദ്യ ടി0 ജയിച്ചതോടെ ക്യാപ്റ്റ്റനെന്ന നിലയില്‍ ടി20യില്‍ തുടര്‍ച്ചയായി 13 ടി20 മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ നായകനായിരുന്നു രോഹിത്. ഇന്നത്തെ ജയം ടി20യില്‍ രോഹിത്തിന്‍റെ തുടര്‍ച്ചയായ 14-ാം ജയമാണ്. ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ആണ് രോഹിത്തിന് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി 14 ടി20 മത്സരങ്ങള്‍ ജയിച്ചത്.
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യും ജയിച്ച് ടി20 പരമ്പര സ്വന്തമാക്കിയതോടെ മറ്റൊരു അപൂര്‍വ നേട്ടത്തിനരികിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഞായറാഴ്ച നോട്ടിങ്ഹാമില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യും ജയിച്ചാല്‍ പരമ്പര തൂത്തുവാരുന്നതിനൊപ്പം തുടര്‍ച്ചയായി 20 മത്സരങ്ങള്‍ ജയിക്കുന്ന നായകനെന്ന റിക്കി പോണ്ടിംഗിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ രോഹിത്തിനാവും. നിലവില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി 19 മത്സരങ്ങളാണ് ജയിച്ചത്. ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായശേഷം രോഹിത്തിന് കീഴില്‍ ഇന്ത്യ ഒറ്റ മത്സരം പോലും തോറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
2008ലാണ് പോണ്ടിംഗ് ഓസീസ് നായകനെന്ന നിലയില്‍ 20 തുടര്‍ജയങ്ങള്‍ നേടി റെക്കോര്‍ഡിട്ടത്. 2019-2022 കാലഘട്ടത്തിലാണ് രോഹിത് 19 ജയങ്ങളുമായി രണ്ടാം സ്ഥാനത്തെത്തിയത്. 2006-07ല്‍ പോണ്ടിംഗിന് കീഴില്‍ ഓസീസ് 16 തുടര്‍ ജയങ്ങള്‍ നേടിയിട്ടുണ്ട്.
ബാസ്ബോള്‍ പോയിട്ട് പൊടിപോലുമില്ല, അങ്ങനെ പവനായി ശവമായി; ഇന്ത്യയുടെ ഇംഗ്ലണ്ട് വധം ആഘോഷമാക്കി ആരാധകർ
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 ജയിച്ചതോടെ ക്യാപ്റ്റ്റനെന്ന നിലയില്‍ ടി20യില്‍ തുടര്‍ച്ചയായി 13 ടി20 മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ നായകനായിരുന്നു രോഹിത്. ഇന്നത്തെ ജയം ടി20യില്‍ രോഹിത്തിന്‍റെ തുടര്‍ച്ചയായ 14-ാം ജയമാണ്. ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ആണ് രോഹിത്തിന് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി 14 ടി20 മത്സരങ്ങള്‍ ജയിച്ചത്.
ഭുവി, ബുമ്ര, ചാഹല്‍; ട്രിപ്പിള്‍ ഷോക്കില്‍ ചാരമായി ഇംഗ്ലണ്ട്, ഇന്ത്യക്ക് ടി20 പരമ്പര
ടി20 ക്രിക്കറ്റില്‍ ഏറ്റവും മികച്ച വിജയശതമാനമുള്ള നായകനും നിലവില്‍ രോഹിത് ആണ്. ഇതുവരെ നയിച്ച 30 ടി20 മത്സരങ്ങളില്‍ 26 എണ്ണത്തിലും രോഹിത്തിന് കീഴില്‍ ഇന്ത്യ ജയിച്ചു. വിജയശതമാനമാകട്ടെ 86.7 ശതമാവും. 52 മത്സരങ്ങളില്‍ 4 ജയം നേടിയ അഫ്ഗാന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ 80.8 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്.
