Asianet News MalayalamAsianet News Malayalam

അണ്ടര്‍ 19 ലോകകപ്പ്: സര്‍ഫറാസിന്‍റെ സഹോദരന്‍ മുഷീര്‍ വീണ്ടും! കിവീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. അഞ്ചാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. കുല്‍ക്കര്‍ണിയെ മേസണ്‍ ക്ലാര്‍ക്ക് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന മുഷീര്‍ - ആദര്‍ഷ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി.

india looking for big total against new zealand in under 19 world cup
Author
First Published Jan 30, 2024, 3:58 PM IST

ബ്ലോംഫോന്റൈന്‍: അണ്ടര്‍ 19 ഏകദിന ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 35 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 190 റണ്‍സെടുത്തിട്ടുണ്ട്. ആദര്‍ശ് സിംഗ് (52), അര്‍ഷിന്‍ കുല്‍ക്കര്‍ണി (9) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മുഷീര്‍ ഖാന്‍ (85), ക്യാപ്റ്റന്‍ ഉദയ് സഹാരന്‍ (33) എന്നിവരാണ് ക്രീസില്‍. 

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. അഞ്ചാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. കുല്‍ക്കര്‍ണിയെ മേസണ്‍ ക്ലാര്‍ക്ക് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന മുഷീര്‍ - ആദര്‍ഷ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 77 റണ്‍സ് കൂട്ടിചേര്‍ന്നു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ആദര്‍ശിനെ, സാക് കമ്മിന്‍സ് പുറത്താക്കി. 58 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടിയിരുന്നു. തുടര്‍ന്ന് ഉദയ് ക്രീസിലിലേക്ക്. ഇതിനിടെയാണ് മുഷീറും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് ബൗണ്ടറികളാണ് താരത്തിന്റെ ഇന്നിംഗ്‌സിലുള്ളത്. ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ അനിയനാണ് മുഷീര്‍. അയര്‍ലന്‍ഡിനെതിരെ മുഷീര്‍ സെഞ്ചുറി നേടിയിരുന്നു.

സൂപ്പര്‍ സിക്‌സില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ. ന്യൂസിലന്‍ഡിനെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, അയര്‍ലന്‍ഡ് ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, സിംബാബ്‌വെ ടീമുകളാണ് കളിക്കുന്നത്.

ടീം ഇന്ത്യ: ആദര്‍ശ് സിംഗ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മുഷീര്‍ ഖാരന്‍, ഉദയ് സഹാരണ്‍, പ്രിയാന്‍ഷു മൊലിയ, സച്ചിന്‍ ദാസ്, അരവെല്ലി അവനിഷ്, മുരുകന്‍ അഭിഷേക്, നമന്‍ തിവാരി, രാജ് ലിംബാനി, സൗമി പാണ്ഡെ.

കോലിയുടെ കാര്യത്തിൽ അനിശ്ചിതത്വം; ഗില്ലും ശ്രേയസും പുറത്തേക്ക്?; അവസാന 3 ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം ഇന്ന്

Latest Videos
Follow Us:
Download App:
  • android
  • ios