Asianet News MalayalamAsianet News Malayalam

കോലിയുടെ കാര്യത്തിൽ അനിശ്ചിതത്വം; ഗില്ലും ശ്രേയസും പുറത്തേക്ക്?; അവസാന 3 ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം ഇന്ന്

കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പരിക്ക് മൂലം പുറത്തായതിനാല്‍ മൂന്നാം ടെസ്റ്റിനുള്ള ടീമിലുണ്ടാകുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

BCCI To Announce India Squad For Remaining 3 Tests vs England
Author
First Published Jan 30, 2024, 12:31 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ആദ്യ രണ്ട് ടെസ്റ്റുകളില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് വിട്ടു നിന്ന വിരാട് കോലി മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നീങ്ങിയിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കോലി വ്യക്തിപരമായ കാരണങ്ങളാലാണ് ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും അദ്ദേഹത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പരിക്ക് മൂലം പുറത്തായതിനാല്‍ മൂന്നാം ടെസ്റ്റിനുള്ള ടീമിലുണ്ടാകുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. രാഹുലിനും ജഡേജക്കും പകരക്കാരായി സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിംഗ്‌ണ്‍ സുന്ദര്‍ എന്നിവരെ രണ്ടാം ടെസ്റ്റിനുള്ള ടീമിലുള്‍പ്പെടുത്തിയിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ വിരാട് കോലിയുടെ പകരക്കാരനായി രജത് പാടീദാറിനെയും ഉള്‍പ്പെടുത്തിയിരുന്നു. രജത് പാടീദാറിന് രണ്ടാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്.

ഗില്ലും ശ്രേയസും പുറത്തേക്കോ

സമീപകാലത്ത് മോശം ഫോമില്‍ തുടരുന്ന ശുഭ്മാന്‍ ഗില്ലിനും ശ്രേയസ് അയ്യര്‍ക്കും അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഇടം ലഭിക്കുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്. സായ് സുദര്‍ശനും വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയുമെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടുമ്പോള്‍ ഗില്ലിനെയും ശ്രേയസിനെയും തുടരാന്‍ സെലക്ടര്‍മാര്‍ അനുവദിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അവന്‍ എന്നെക്കാള്‍ കേമൻ; ഇന്ത്യൻ ടീമിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സര്‍ഫറാസ്

സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള പൂജാര രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കായി മികച്ച ഫോമിലാണ്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ അനൗദ്യിഗ ടെസ്റ്റില്‍ 97 റണ്‍സടിച്ച് സായ് സുദര്‍ശനും തിളങ്ങിയിരുന്നു. എ ടീം നായകനായ അഭിമന്യു ഈശ്വരനാണ് ടെസ്റ്റ് ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്ന മറ്റൊരു താരം. എന്നാല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താന്‍ അഭിമന്യു ഈശ്വരനായിരുന്നില്ല.

ശ്രേയസിനെ നിലനിര്‍ത്തിയാലും ഗില്ലിന് പുറത്തേക്കുള്ള വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും ഗില്‍ നിരാശപ്പെടുത്തിയിരുന്നു. ശ്രേയസ് ആകട്ടെ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഉത്തരവാദിത്തമേറ്റെടുക്കാതെ പുറത്തായി. ബൗളിംഗ് നിരയില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയില്ല.

രോഹിത്തിനെ കൊണ്ട് തടയാനാവില്ല, ഇംഗ്ലണ്ട് 5-0ന് ടെസ്റ്റ് പരമ്പര തൂത്തുവാരും; വമ്പൻ പ്രവചനവുമായി മോണ്ടി പനേസര്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെഎസ് ഭരത്, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുമ്ര, അവേശ് ഖാൻ, രജത് പാടീദാർ, സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, സൗരഭ് കുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios