Asianet News MalayalamAsianet News Malayalam

ബംഗളൂരു ടി20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തേയും മൂന്നാമത്തെയും ടി20യില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റാണ് നഷ്ടമായത്.

India lost first wicket in Bengaluru T20 vs SA
Author
Bengaluru, First Published Sep 22, 2019, 7:28 PM IST

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തേയും മൂന്നാമത്തെയും ടി20യില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ (9) യുടെ വിക്കറ്റാണ് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്തിട്ടുണ്ട്. ശിഖര്‍ ധവാന്‍ (30), ക്യാപ്റ്റന്‍ വിരാട് കോലി (3) എന്നിവരാണ് ക്രീസില്‍. 

ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് എറിഞ്ഞ മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ സ്ലിപ്പില്‍ റീസ ഹെന്‍ഡ്രിക്‌സിന് ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ ഉപനായകന്‍ മടങ്ങിയത്. രണ്ട് ബൗ്ണ്ടറികള്‍ പായിച്ച് മികച്ച തുടക്കമായിരുന്നു രോഹിത്തിന്റേത്. എന്നാല്‍ അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. വിക്കറ്റിന്‍റെ വീഡിയോ കാണാം.

നേരത്തെ, മൊഹാലിയില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റീസ ഹെന്‍ഡ്രിക്‌സ് ടീമിലെത്തിയപ്പോള്‍ ആന്റിച്ച് നോര്‍ജെ പുറത്തുപോയി. മത്സരത്തിനിടെ മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്‌സ്, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, ബോണ്‍ ഫോര്‍ടിന്‍, കഗിസോ റബാദ, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, തബ്രൈസ് ഷംസി.

Follow Us:
Download App:
  • android
  • ios