പക്ഷേ, ഗ്രീഷ്മ ടീച്ചര്‍ക്ക് ഇപ്പോള്‍ സങ്കടമൊന്നുമില്ല. ഇന്ത്യ തോറ്റതിന്‍റെ സങ്കടം മുടി മുറിച്ചപ്പോള്‍ മാറിയെന്നാണ് ടീച്ചര്‍ പറയുന്നത്.

കൊച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ ബെറ്റ് വച്ച് മുടി മൊട്ടയടിച്ച ടീച്ചറാണ് സാമൂഹ്യ മാധ്യമങ്ങളിലെ താരം. ട്യൂഷന്‍ ക്ലാസിലെ കുട്ടികളോട് ബെറ്റ് വച്ചാണ് കൊച്ചി എരൂരിലെ ഗ്രീഷ്മ ടീച്ചര്‍ മുടി മുറിച്ചത്. മുടിയും ടീം ഇന്ത്യയും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ടീച്ചര്‍. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ തോറ്റാല്‍ മുടി മൊട്ടയടിക്കുമെന്നാണ് ടീച്ചര്‍ വെല്ലുവിളിച്ചത്.

പക്ഷേ, ഗ്രീഷ്മ ടീച്ചര്‍ക്ക് ഇപ്പോള്‍ സങ്കടമൊന്നുമില്ല. ഇന്ത്യ തോറ്റതിന്‍റെ സങ്കടം മുടി മുറിച്ചപ്പോള്‍ മാറിയെന്നാണ് ടീച്ചര്‍ പറയുന്നത്. ട്യൂഷൻ ക്ലാസില്‍ പഠിപ്പിക്കുന്നതിനിടെ ഗ്രീഷ്മ ടീച്ചര്‍ കുട്ടികളുമായി ബെറ്റ് വയ്ക്കുകയായിരുന്നു. ഇന്ത്യ ജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നുവെന്ന് ടീച്ചര്‍ പറഞ്ഞു.

തോറ്റ് കഴിഞ്ഞാല്‍ മുടി മുറിക്കാമെന്ന് അപ്പോള്‍ തന്നെ പറഞ്ഞു. അവര്‍ വീഡിയോ എടുക്കുകയും ചെയ്തു. ഞായറാഴ്ച തോറ്റ് പിറ്റേ ദിവസം തന്നെ പോയി മുടി മൊട്ടയടിക്കുകയായിരുന്നു. മുടി മുറിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ വേണ്ട ചേച്ചി എന്നൊക്കെ പറഞ്ഞിരുന്നു. മുടിയും ഇന്ത്യൻ ടീമും തിരിച്ച് വരുമെന്നാണ് ടീച്ചര്‍ക്ക് പറയാനുള്ളത്. 

എത്തിയത് മലദ്വാരത്തിനടുത്ത് വേദനയായി; കൃത്രിമ സഞ്ചി ഇല്ലാതെ ഇനി ജീവിക്കാനാകില്ല, ആശുപത്രിയുടെ വീഴ്ച; വമ്പൻ പിഴ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം