റാഞ്ചി: റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ ഷഹബാസ് നദീമിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരമായിട്ടാണ് ഷഹബാസ് ടീമിലെത്തിയത്. നാളെയാണ് റാഞ്ചിയിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റ്. താരം നാളെ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ആഭ്യന്തര സീസണില്‍ 37 വിക്കറ്റ് നേടിയിരുന്നു താരം. മാത്രമല്ല ഇന്ത്യ എയുടെ വിന്‍ഡീസ് പര്യടനത്തില്‍ 15 വിക്കറ്റും താരത്തിന്റെ പേരിലുണ്ടായിരുന്നു. വാലറ്റത്ത് ഒരു ബാറ്റ്‌സ്മാനായിട്ടും ഉപയോഗിക്കാന്‍ പറ്റുന്ന താരമാണ് ഷഹബാസ്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളും താരം നേടിയിരുന്നു. 

ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഷഹബാസ് നദീം, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഷഹബാസ് നദീം.