ബ്രയാന്‍ ലാറയാണ് വിന്‍ഡീസിനെ നയിക്കുന്നത്. ഏറെക്കാലത്തിന് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുമെന്നത് കാണാമെന്നുള്ള പ്രതീക്ഷയും ആരാധകര്‍ക്കുണ്ടായിരുന്നു.
രാജ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗില്‍ ഇന്ത്യ ഇന്ന് ഇറങ്ങുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്ലാതെ. വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ നിന്നാണ് സച്ചിന്‍ വിശ്രമമെടുത്തുത്. ബ്രയാന്‍ ലാറയാണ് വിന്‍ഡീസിനെ നയിക്കുന്നത്. ഏറെക്കാലത്തിന് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുമെന്നത് കാണാമെന്നുള്ള പ്രതീക്ഷയും ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ മാസ്റ്റേഴ്‌സിന് വേണ്ടി സൗരബ് തിവാരി - അമ്പാട്ടി റായുഡു സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തു. രാജ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സെടുത്തിട്ടുണ്ട്. തിവാരി (23), റായുഡു (45) എന്നിവര്‍ ക്രീസില്‍ തുടരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ മാസ്റ്റേഴ്‌സ്: അമ്പാട്ടി റായിഡു (വിക്കറ്റ് കീപ്പര്‍), ഗുര്‍കീരത് സിംഗ് മന്‍, സൗരഭ് തിവാരി, യുവരാജ് സിംഗ് (ക്യാപ്റ്റന്‍), യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, സ്റ്റുവര്‍ട്ട് ബിന്നി, പവന്‍ നേഗി, രാഹുല്‍ ശര്‍മ്മ, ധവാല്‍ കുല്‍ക്കര്‍ണി, അഭിമന്യു മിഥുന്‍.
വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ്: ഡ്വെയ്ന്‍ സ്മിത്ത്, നര്‍സിംഗ് ഡിയോനറൈന്‍, കിര്‍ക്ക് എഡ്വേര്‍ഡ്‌സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ബ്രയാന്‍ ലാറ (ക്യാപ്റ്റന്‍), വില്യം പെര്‍കിന്‍സ് (വിക്കറ്റ് കീപ്പര്‍), ജോനാഥന്‍ കാര്‍ട്ടര്‍, ആഷ്ലി നഴ്സ്, ജെറോം ടെയ്ലര്‍, ടിനോ ബെസ്റ്റ്, സുലൈമാന്‍ ബെന്‍.
'കോലി ഫോം തുടര്‍ന്നാല്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടും'; ഉറപ്പുപറഞ്ഞ് ബാല്യകാല പരിശീലകന്‍
നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ച ടീമിന് ആറ് പോയിന്റുണ്ട്. ഓസ്‌ട്രേലിയയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ശ്രീലങ്കയാണ് ഇന്ത്യക്ക് പിന്നില്‍ രണ്ടാമത്. നാലില്‍ ഒരു മത്സരം പരാജയപ്പെട്ട ടീം നെറ്റ് റണ്‍റേറ്റില്‍ മാത്രമാണ് രണ്ടാം സ്ഥാനത്തായത്. ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. നാല് മത്സരങ്ങളില്‍ രണ്ട് ജയവും തോല്‍വിയുമായി നാല് പോയിന്റാണ് അവര്‍ക്ക്. വെസ്റ്റ് ഇന്‍ഡീസ് നാലാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ രണ്ടും ജയിച്ച വിന്‍ഡീസിനും നാല് പോയിന്റാണുള്ളത്.

