നിദ ദറിന് അര്‍ധ സെഞ്ചുറി; വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് ഭേദപ്പെട്ട സ്കോര്‍
മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ അര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 33 റണ്‍സ് മാത്രമാണ് സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. സിദ്രാ അമീനെ (11) പൂജയാണ് മടക്കിയത്. മുനീബ അലിയെ (17) ദീപ്തി ശര്‍മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷ് സ്റ്റംപ് ചെയ്ത് പുറത്താക്കി.
ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 138 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ നിദ ദറാണ് (37 പന്തില്‍ പുറത്താവാത 56) ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ആറ് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി. പൂജ വസ്ത്രകര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. ശ്രീലങ്ക, യുഎഇ, മലേഷ്യ എന്നിവരെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. പാകിസ്ഥാന് മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചു. തായ്ലന്‍ഡിനോടാണ് പാകിസ്ഥാന് തോല്‍പ്പിച്ചത്.
മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ അര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 33 റണ്‍സ് മാത്രമാണ് സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. സിദ്രാ അമീനെ (11) പൂജയാണ് മടക്കിയത്. മുനീബ അലിയെ (17) ദീപ്തി ശര്‍മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷ് സ്റ്റംപ് ചെയ്ത് പുറത്താക്കി. അതേ ഓവറില്‍ ഒമൈമ സൊഹൈല്‍ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ബിസ്മ മറൂഫ് (32)- ദര് സഖ്യമാണ് പാക് വനിതകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
16-ാം ഓവറില്‍ മറൂഫ് മടങ്ങി. 35 പന്തില്‍ രണ്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് മറൂഫ് 32 റണ്‍സ് നേടിയത്. തുടര്‍ന്നെത്തിയ ആലിയ റിയാസ് (7), ആയേഷ നസീം (9) എന്നിവര്‍ക്ക് പിടിച്ചു നില്ക്കാനായില്ല. ഇതിനിടെ ദര് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ദറിന്െ ഇന്നിംഗ്സ്. തുബ ഹസ്സന് (1) ദറിനൊപ്പം പുറത്താവാതെ നിന്നു. രേണുക സിംഗ് ഒരു വിക്കറ്റ് വീഴ്ത്തി.
ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, സബിനേനി മേഘന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദയാലന്‍ ഹേമലത, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, രാധാ യാദവ്, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്.
പാകിസ്ഥാന്: മുനീബ അലി, സിദ്രാ അമീന്, ബിസ്മ മറൂഫ്, നിദാ ദര്, അയേഷ നസീം, ആലിയ റിയാസ്, ഒമൈമ സൊഹൈല്‍, ഐമന് അന്‍വര്‍, സാദിയ ഇഖ്ബാല്‍, തുബ ഹസന്, നഷ്ര സന്ധു.