വീണ്ടും സ്പിന്‍ കുഴിയില്‍ വീണ് ഇംഗ്ലണ്ട്! ചെന്നൈയില്‍ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 166 റണ്‍സ് വിജയലക്ഷ്യം
ചെന്നൈ, ചെപ്പോക്ക് സ്‌റ്റോഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് തകര്‍ത്തത്

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 166 റണ്‍സ് വിജയലക്ഷ്യം. ചെന്നൈ, ചെപ്പോക്ക് സ്‌റ്റോഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് തകര്‍ത്തത്. 9 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. സ്പിന്നര്‍മാര്‍ മാത്രം ആറ് വിക്കറ്റ് വീഴ്ത്തി. 30 പന്തില്‍ 45 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ് എന്നിവര്‍ പുറത്തായി. പകരം വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ എന്നിവര്‍ ടീമിലെത്തി. ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ഗസ് അറ്റ്കിന്‍സണ് പകരം ബ്രൈഡണ്‍ കാര്‍സെ ടീമിലെത്തി. പരിക്കേറ്റ ജേക്കബ് ബേഥലിന് പകരം ജാമി സ്മിത്തും കളിച്ചു.
മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ആദ്യ ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ട് (4) മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച്. നാലാം ഓവറില്‍ സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റും (3) പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഹാരി ബ്രൂക്കിനൊപ്പം (13) ചേര്‍ന്ന് ബട്‌ലര്‍ 33 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബ്രൂക്കിനെ ബൗള്‍ഡാക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ബട്‌ലര്‍ പത്താം ഓവറിലും മടങ്ങി. മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. ലിയാം ലിവിംഗ്സ്റ്റണ്‍ (13) നിരാശപ്പെടുത്തിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 90 എന്ന നിലയിലായി.
ഇന്ത്യക്ക് ഇരട്ട പ്രഹരം! നിതീഷിന് പിന്നാലെ റിങ്കു സിംഗും പുറത്ത്; ഇരുവര്‍ക്കും പകരക്കാരനായി
പിന്നീട് ജാമി സ്മിത്ത് (12 പന്തില്‍ 22) ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് കരുതി. എന്നാല്‍ അഭിഷേക് ശര്‍മയുടെ പന്തില്‍ മടങ്ങേണ്ടി വന്നു. തിലക് വര്‍മയ്ക്ക് ക്യാച്ച്. ഇതിനിടെ ബ്രൈഡണ്‍ കാര്‍സെ (17 പന്തില്‍ 31) നടത്തിയ പോരാട്ടം ഇംഗ്ലണ്ടിന് നേരിയ ആശ്വാസം നല്‍കി. എന്നാല്‍ ജാമി ഓവര്‍ട്ടോണ്‍ (5), കാര്‍സെ എന്നിവര്‍ അടുത്തടുത്ത പന്തുകളില്‍ മടങ്ങിയത് തിരിച്ചടിയായി. ജോ്ര ആര്‍ച്ചര്‍ (പുറത്താവാതെ 12), ആദില്‍ റഷീദ് (10) എന്നിവരുടെ ഇന്നിംഗ്‌സ് സ്‌കോര്‍ 150 കടത്തി. മാര്‍ക്ക് വുഡ് (5) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ട്: ബെന്‍ ഡക്കറ്റ്, ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.