ആര്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിനെ 150ല്‍ ഒതുക്കാന്‍ സഹായിച്ചത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടത്തു. 47 റണ്‍സെടുത്ത അലിക്ക് അതനാസെ മാത്രമാണ് വിന്‍ഡീസ് നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്.

ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 271 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 150നെതിരെ ഇന്ത്യ അഞ്ചിന് 421 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ യഷസ്വി ജയ്‌സ്വാള്‍ 171 റണ്‍സെടുത്ത് പുറത്തായി. വിരാട് കോലി 76 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നലെ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച വിന്‍ഡീസ് ഇതുവരെ മുന്ന് റണ്‍സെടുത്തിട്ടുണ്ട്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (0), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (3) എന്നിവരാണ് ക്രീസില്‍. 

നേരത്തെ, ആര്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിനെ 150ല്‍ ഒതുക്കാന്‍ സഹായിച്ചത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടത്തു. 47 റണ്‍സെടുത്ത അലിക്ക് അതനാസെ മാത്രമാണ് വിന്‍ഡീസ് നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്. ബ്രാത്‌വെയ്റ്റ് (20), ചന്ദര്‍പോള്‍ (12), ബ്ലാക്ക്‌വുഡ് (14), ജേസണ്‍ ഹോള്‍ഡര്‍ (18), റഖീം കോണ്‍വാള്‍ (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

രണ്ടിന് 312 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിനം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ജയ്‌സ്വാള്‍ - കോലി സഖ്യം 110 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ജയ്‌സ്വാളിനെ അല്‍സാരി ജോസഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ്വാ ഡാ സില്‍വ കയ്യിലൊതുക്കി. 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. 

അഞ്ചാമനായി ക്രീസിലെത്തിയ അജിന്‍ക്യ രഹാനെയ്ക്ക് (3) 11 പന്ത് മാത്രമായിരുന്നു ആയുസ്. കെമര്‍ റോച്ചിന്റെ പന്തില്‍ ജെറമെയ്ന്‍ ബ്ലാക്ക്‌വുഡിന് ക്യാച്ച് നല്‍കി രഹാനെ മടങ്ങി. രവീന്ദ്ര ജഡേജ (37), ഇഷാന്‍ കിഷന്‍ (1) പുറത്താവാതെ നിന്നു. ഇതിനിടെ കോലി റഖീം കോണ്‍വാളിന് വിക്കറ്റ് നല്‍കി. അഞ്ച് ബൗണ്ടറികളാണ് കോലിയുടെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്.

അവസാന ഓവര്‍ ത്രില്ലര്‍, ജനാത്തിന് ഹാട്രിക്; എങ്കിലും ആദ്യ ടി20യില്‍ അഫ്ഗാനിസ്ഥാനെ മലര്‍ത്തിയടിച്ച് ബംഗ്ലാദേശ്