Asianet News MalayalamAsianet News Malayalam

അപ്രതീക്ഷിതമായി രാഹുലും പോയി! രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി; സാധ്യതാ ഇലവന്‍

ആദ്യ ടെസ്റ്റില്‍ നാലാം സ്ഥാനത്ത് വന്നത് കെ എല്‍ രാഹുലായിരുന്നു. രാഹുലിന് പരിക്കേറ്റതിനാല്‍ മറ്റൊരു താരത്തെ പരീക്ഷിക്കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രേയസ് അയ്യര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയേക്കും.

india probable eleven against england in second test
Author
First Published Jan 29, 2024, 5:35 PM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത് നാല് പ്രധാന താരങ്ങളില്ലാതെ. പ്രധാനികളായ കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനെത്തുന്നത്. പകരക്കാരായി സര്‍ഫറാസ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നും മുഹമ്മദ് ഷമിയെ ഒഴിവാക്കിയിരുന്നു. വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയും ചെയ്തു. വിശാഖപ്പട്ടണത്ത് ഫെബ്രുവരി രണ്ടിനാണ്ട് അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്. രാഹുലും ജഡേജയും പുറത്തായ സാഹചര്യത്തില്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. ഫോമില്ലാതെ വിഷമിക്കുന്ന ശുഭ്മാന്‍ ഗില്ലിനെ അടുത്ത ടെസ്റ്റില്‍ കളിപ്പിക്കാനിടയില്ല. എന്തായാലും ഇന്ത്യയുടെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ഓപ്പണര്‍മാരായി തുടരുമെന്നുറുപ്പാണ്. മൂന്നാം സ്ഥാനത്ത് ഗില്ലിന് പകരം രജത് പടീദാറിനെ കൊണ്ടുവന്നേക്കും. വിരാട് കോലിയുടെ അഭാവത്തില്‍ അരങ്ങേറ്റക്കാരന്‍ രജത് പാടീദാറിനെ നിര്‍ണായക ടെസ്റ്റില്‍ പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് ധൈര്യം കാട്ടുമോ എന്നതാണ് മറ്റൊരു ചോദ്യം. ആദ്യ ടെസ്റ്റില്‍ നാലാം സ്ഥാനത്ത് വന്നത് കെ എല്‍ രാഹുലായിരുന്നു. രാഹുലിന് പരിക്കേറ്റതിനാല്‍ മറ്റൊരു താരത്തെ പരീക്ഷിക്കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രേയസ് അയ്യര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയേക്കും. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും നിരാശപ്പെടുത്തിയ ശ്രേയസ് അയ്യരുടെ കാര്യവും ടീം മാനേജ്‌മെന്റിന് തലവേദനയാാണ്. കോലി തിരിച്ചെത്തുന്നതുവരെയെങ്കിലും ശ്രേയസിനെ കളിപ്പിക്കുക മാത്രമാണ് മുന്നിലുള്ള വഴി.

അഞ്ചാമനായി സര്‍ഫറാസ് ഖാന്‍ കളിക്കും. പിന്നാലെ അക്‌സര്‍ പട്ടേല്‍, കെ എസ് ഭരത്, വാഷിംഗ്ണ്‍ സുന്ദര്‍ എന്നിവരെത്താന്‍ സാധ്യത. ഒമ്പതാമന്‍ ആര്‍ അശ്വിനും ടീമിലെത്തി. പേസര്‍മാരായ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് സ്ഥാനം നിലനിര്‍ത്തും.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ / രജത് പടീധാര്‍, ശ്രേയസ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, അക്‌സര്‍ പട്ടേല്‍, കെ എസ് ഭരത്, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ജഡേജയും രാഹുലും പുറത്ത്! രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ഇരട്ടപ്രഹരം; പകരക്കാരെ അറിയാം, സര്‍ഫറാസ് ടീമില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios