നിര്‍ണായക മത്സരത്തില്‍ ആര്‍ അശ്വിനെ കളിപ്പുമോ എന്നാണ് പ്രധാന ചോദ്യം. അശ്വിന്‍ കഴിഞ്ഞ ദിവസം പരിശീലനം നടത്തുകയും ചെയ്തതിരുന്നു. ബാറ്റിംഗ് നിരയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എന്തായാലും മാറ്റത്തിന് സാധ്യതയില്ല.

അഹമ്മദാബാദ്: മൂന്നാം ഏകദിന ലോകകപ്പ് തേടിയാണ് ഇന്ത്യ നാളെ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നത്. ഓസ്‌ട്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ ബുദ്ധിമുട്ടുമെന്നാണ് ക്യൂറേറ്ററവുടെ പ്രവചനം. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300ല്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന തരത്തിലുള്ള പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കും.

ഇന്ത്യന്‍ ടീമില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതോ തോല്‍വി അറിയാത്ത ടീമിനെ അതേപടി നിലനിര്‍ത്തുമോ എന്നും ആരാധകര്‍ അന്വേഷിക്കുന്നു. നിര്‍ണായക മത്സരത്തില്‍ ആര്‍ അശ്വിനെ കളിപ്പുമോ എന്നാണ് പ്രധാന ചോദ്യം. അശ്വിന്‍ കഴിഞ്ഞ ദിവസം പരിശീലനം നടത്തുകയും ചെയ്തതിരുന്നു. ബാറ്റിംഗ് നിരയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എന്തായാലും മാറ്റത്തിന് സാധ്യതയില്ല. ശുഭ്മാന്‍ ഗില്‍ - രോഹിത് ശര്‍മ സഖ്യം ഓപ്പണര്‍മാരായി തുടരും. മൂന്നാമന്‍ വിരാട് കോലി, പിന്നാലെ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും ക്രീസിലെത്തും. 

സൂര്യകുമാര്‍ യാദവിന്റെ കാര്യമാണ് കുറച്ച് പ്രശ്‌നം. കിട്ടിയ അവസരങ്ങളിലൊന്നും സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. സൂര്യക്ക് പകരം അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. എന്നാല്‍ വിന്നിംഗ് കോംപിനേഷനില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റ് മുതിരില്ല. രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം നിലനിര്‍ത്തും. മറ്റൊരു സ്പിന്നറായി കുല്‍ദീപ് യാദവും. പേസര്‍മാരായി മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് തുടരും.

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇന്ത്യയോ, ഓസ്‌ട്രേലിയയോ? ഏകദിന ലോകകപ്പ് ആര്‍ക്കെന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം