ഓസീസിനെ പൂര്‍ണമായും തള്ളാനില്ലെന്നും ഓസ്‌ട്രേലിയെ പ്രതിരോധിക്കാന്‍ ആവശ്യമായ റണ്ണിലാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായതെന്നും നാല് ലോകകപ്പുകളില്‍ പ്രോട്ടീയസിനായി കളിച്ച റോഡ്‌സ് പറഞ്ഞു.

അഹമ്മദാബാദ്: ലോകപ്പ് ഫൈനലില്‍ ഇന്ത്യക്കാണ് വിജയസാധ്യതയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്. ഫൈനല്‍ എങ്ങനെ ജയിക്കണമെന്ന് നന്നായി അറിയാവുന്ന ഓസ്‌ട്രേലിയയെ ഇന്ത്യ കരുതിയിരിക്കണമെന്നും റോഡ്‌സ് പറഞ്ഞു. ദക്ഷിണാഫ്രിക്ക സെമിയില്‍ തോറ്റ് പുറത്തായതോടെ തന്റെ ലോകകപ്പ് അവസാനിച്ചെന്ന് പറയുന്ന ജോണ്‍ഡി റോഡ്‌സ് ഫൈനലില്‍ പിന്തുണയ്ക്കുന്നത് രണ്ടാം വീടായ ഇന്ത്യയെ.

എന്നാല്‍ ഓസീസിനെ പൂര്‍ണമായും തള്ളാനില്ലെന്നും ഓസ്‌ട്രേലിയെ പ്രതിരോധിക്കാന്‍ ആവശ്യമായ റണ്ണിലാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായതെന്നും നാല് ലോകകപ്പുകളില്‍ പ്രോട്ടീയസിനായി കളിച്ച റോഡ്‌സ് പറഞ്ഞു. അതേസമയം, അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാണ് മെച്ചമെന്നാണ് ക്യൂറേറ്റര്‍ പറയുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 315 റണ്‍സോളം നേടുമെന്നാണ് ക്യൂറേറ്ററുടെ അഭിപ്രായം. രണ്ടാമത് ബാറ്റ് ചെയ്യുക ബുദ്ധിമുട്ടാവുമെന്നും ക്യൂറേറ്റര്‍ പറയുന്നു.

ലോകകപ്പ് ഫൈനലിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ താരം വിരാട് കോലി മറ്റൊരു അപൂര്‍വ നേട്ടംകൂടി സ്വന്തമാക്കും. ഏകദിന ലോകകപ്പില്‍ രണ്ട് ഫൈനല്‍ കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാവും കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍ എന്നിവരാണ് രണ്ട് ലോകകപ്പ് ഫൈനല്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. 2003ല്‍ ഓസ്‌ട്രേലിയയോട് തലകുനിച്ച മടങ്ങിയ ഇവര്‍ക്കെല്ലാം 2011ല്‍ ധോണിക്കൊപ്പം വിശ്വകിരീടത്തില്‍ മുത്തമിടാനായി. വാങ്കഡേയില്‍ ചാംപ്യന്‍മാരായ ടീമിലെ രണ്ട് താരങ്ങള്‍ ഇത്തവണത്തെ ടീമിലുണ്ട്. വിരാട് കോലിയും ആര്‍.അശ്വിനും. 

പക്ഷെ ശ്രീലങ്കക്കെതിരായ ഫൈനല്‍ കളിച്ചത് കോലി മാത്രം. അന്ന് ടീമിലെ ബേബിയായിരുന്ന കോലിയാണ് ഇപ്പോള്‍ ടീമിന്റെ നെടുംതൂണ്‍. ഓസ്‌ട്രേലിയന്‍ നിരയില്‍ രണ്ടാം ഫൈനലിന് പാഡുകെട്ടുന്നവര്‍ അഞ്ച് താരങ്ങള്‍. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍ വുഡ് എന്നിവര്‍ 2015 ലോകകപ്പ് ഫൈനലില്‍ കളിച്ചവര്‍. അന്ന് കിരീടം നേടിയ സംഘത്തിലെ മിച്ചല്‍ മാര്‍ഷ്, പാറ്റ് കമ്മിന്‍സ് എന്നിവരും ഇത്തവണ ഫൈനലിനുണ്ട്.

ഷമിയുടെ ലോകകപ്പ് പ്രകടനം തുണയായി! കണ്ണ് തുറന്ന് യോഗി സര്‍ക്കാര്‍; താരത്തിന്റെ നാട്ടില്‍ സ്‌റ്റേഡിയവും ജിമ്മും