രണ്ടാം ഇന്നിംഗ്സില്‍ 73 പന്തിൽ 63 റണ്‍സടിച്ച ഓപ്പണര്‍ നിഷാന്‍ മധുഷ്കയുടെയും 46 റണ്‍സെടുത്ത നിപുൻ ധനഞ്ജയയുടെയും 35 റണ്‍സെടുത്ത അഞ്ജല ബന്ദാരയുടെയും ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക ഇലവൻ ഭേദപ്പെട്ട സ്കോറിലെത്തിയത്.
കൊളംബോ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ശ്രീലങ്ക ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. മത്സരത്തിന്‍റെ മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്ത് ശ്രീലങ്ക ഇലവന്‍ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ ആറ് റണ്‍സിന്‍റെ ലീഡ് കൂടി ചേര്‍ന്ന് ഇന്ത്യക്ക് മുമ്പാകെ 207 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഇലവന്‍ മുന്നോട്ടുവെച്ചത്.
നേരത്തെ 357-6 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 73 പന്തിൽ 63 റണ്‍സടിച്ച ഓപ്പണര്‍ നിഷാന്‍ മധുഷ്കയുടെയും 46 റണ്‍സെടുത്ത നിപുൻ ധനഞ്ജയയുടെയും 35 റണ്‍സെടുത്ത അഞ്ജല ബന്ദാരയുടെയും ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക ഇലവൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യക്കായി ഗുര്‍നൂര്‍ ബ്രാറും രവീന്ദ്ര ജഡേജയുമാണ് രണ്ടാം ഇന്നിംഗ്സില്‍ ബൗളിംഗില്‍ തിളങ്ങിയത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 142 റണ്‍സുമായി പുറത്താകാതെ നിന്ന ദേവ്ദത്ത് പടിക്കലിനൊപ്പം വാലറ്റത്ത് സാരാൻഷ് ജെയിനും(22), ഗുര്‍നൂര്‍ ബ്രാറും(18 പന്തില്‍ 36) , മാനവ് സുതാറും(41) നടത്തിയ ചെറുത്തുനില്‍പാണ് ലങ്കന്‍ സ്കോറിനൊപ്പമെത്താൻ ഇന്ത്യയെ സഹായിച്ചത്. ഇന്നലെ രണ്ടാം ദിനം യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലുമാണ് ഇന്ത്യക്കായി രണ്ടാം ദിനം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാൽ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായിരുന്നു.
പിന്നീട് ദേവ്ദത്ത് പടിക്കലും ക്യാപ്റ്റൻ കെ എല്‍ രാഹുലും ചേര്‍ന്ന് 96 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. 67 പന്തില്‍ 40 റണ്‍സെടുത്ത രാഹുലിനെ കെഷാര നുവാന്ത പുറത്താക്കിയതിന് ശേഷം നാലാം നമ്പറില്‍ രവീന്ദ്ര ജഡേജയാണ് ഇറങ്ങിയത്. ജഡേജയും പടിക്കലും ചേര്‍ന്ന് ഇന്ത്യയെ 150 കടത്തിയെങ്കിലും സെഞ്ചുറിക്ക് പിന്നാലെ പടിക്കൽ റിട്ടയേര്‍ഡ് ഹര്‍ട്ടായതിന് പിന്നാലെ ഇന്ത്യക്ക് പന്തിനെയും ജുറെലിനെയും നഷ്ടമായത് തിരിച്ചടിയായി.
