നവംബർ 18ന് വെല്ലിംഗ്ടണില്‍ ടി20 മത്സരത്തോടെയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുക
ക്രൈസ്റ്റ് ചർച്ച്: ഓസ്ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിന്(T20 World Cup 2022) തൊട്ടുപിന്നാലെ ടീം ഇന്ത്യക്ക് ന്യൂസിലന്‍ഡ് പര്യടനം(India tour of New Zealand 2022). മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോർഡ് ഹോം സമ്മർ 2022-23ന്‍റെ മത്സരക്രമം പ്രസിദ്ധീകരിച്ചതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.
നവംബർ 18ന് വെല്ലിംഗ്ടണില്‍ ടി20 മത്സരത്തോടെയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുക. രണ്ടാം ടി20 നവംബർ 20നും മൂന്നാമത്തേത് നവംബർ 22നും നടക്കും. നവംബർ 25ന് ഓക്ലലന്‍ഡിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 27നും മൂന്നാമത്തേത് നവംബർ 30നും അരങ്ങേറും. ഇതിന് പുറമെ ബംഗ്ലാദേശും പാകിസ്ഥാനും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയും ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകളും ശ്രീലങ്കയ്ക്ക് എതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് വീതം ഏകദിനങ്ങളും ടി20കളും ന്യൂസിലന്‍ഡ് സ്വന്തം നാട്ടില്‍ കളിക്കും.
ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം 2022- മത്സരക്രമം
1st T20I in Wellington on Friday, November 18
2nd T20I in Mount Maunganui on Sunday, November 20
3rd T20I in Napier on Tuesday, November 22
1st ODI in Auckland on Friday, November 25
2nd ODI in Hamilton on Sunday, November 27
3rd ODI in Christchurch on Wednesday, November 30
