അഡ്‌ലെയ്‌ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റ് അഡ്‌ലെയ്ഡിൽ ഇന്ത്യന്‍സമയം രാവിലെ 9.30ന് തുടങ്ങും. വിരാട് കോലി നയിക്കുന്ന ഇന്ത്യ ഇന്നലെ തന്നെ ആദ്യ ഇലവനെ പ്രഖ്യാപിച്ചിരുന്നു.

വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ പകല്‍-രാത്രി ടെസ്റ്റാണിത്. ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായി പിങ്ക് പന്തിലെ പരിശീലന മത്സരത്തില്‍ തിളങ്ങിയ റിഷഭ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കെ എല്‍ രാഹുലും ശുഭ്‌മാന്‍ ഗില്ലും കളിക്കുന്നില്ല. 

മായങ്ക് അഗര്‍വാളും പൃഥ്വി ഷായുമാണ് ഓപ്പണര്‍മാര്‍. വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറാകും. മൂന്ന് പേസര്‍മാരും സ്‌പിന്നര്‍ അശ്വിനും ടീമിലുണ്ട്. പരമ്പരയിൽ ആകെ നാല് ടെസ്റ്റാണുള്ളത്. ഓസ്‌ട്രേലിയയിൽ അവസാനം നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ ജയിച്ചിരുന്നു. 

നിറയെ സര്‍പ്രൈസ്,  ഓസീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ