സിഡ്‌നി: സിഡ്നി ടെസ്റ്റിനിടെ പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ന് ശസ്‌ത്രക്രിയക്ക് വിധേയനാവും. ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ജഡേജയുടെ കൈവിരലിന് പൊട്ടലേൽക്കുകയായിരുന്നു. ഇതേത്തുട‍ർന്ന് ജഡേജ രണ്ടാം ഇന്നിംഗ്സിൽ പന്തെറിഞ്ഞിരുന്നില്ല. 

ശസ്‌ത്രക്രിയക്ക് ശേഷം ജഡേജയ്ക്ക് നാലാഴ്‌ച എങ്കിലും വിശ്രമം വേണ്ടിവരും. ഇതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റും ജഡേജയ്ക്ക് നഷ്ടമാവും. അടുത്തമാസം അഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് തുടങ്ങുക. ജഡേജയ്‌ക്ക് പകരം ബ്രിസ്‌ബേൻ ടെസ്റ്റിൽ പേസര്‍ ഷ‍ാർദുൽ താക്കൂറിന് അവസരം കിട്ടാനാണ് സാധ്യത. 

ഇന്ത്യക്ക് അടുത്ത തിരിച്ചടി; വിഹാരി അവസാന ടെസ്റ്റിനില്ല; ഇംഗ്ലണ്ട് പരമ്പരയും നഷ്‌ടമാകും

പരിക്കിനെ അവഗണിച്ചും സിഡ്‌നിയിലെ അവസാന ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഡ്രസിംഗ് റൂമില്‍ പാഡണിഞ്ഞിരുന്നു ജഡേജ. ടീമിനെ തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കേണ്ട സാഹചര്യം വന്നാല്‍ വേദനസംഹാരി ഇഞ്ചക്ഷന്‍ വച്ചശേഷം ജഡേജ ബാറ്റിംഗിന് ഇറങ്ങും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അശ്വിന്‍-വിഹാരി സഖ്യം സമനില സമ്മാനിച്ചപ്പോള്‍ ജഡേജയ്‌ക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല. 

സിഡ്‌നി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ നിര്‍ണായകമായ 28 റണ്‍സും നാല് വിക്കറ്റുമായി ജഡേജ തിളങ്ങിയിരുന്നു. പരിക്കേറ്റിട്ടും ബാറ്റിംഗ് തുടരുകയായിരുന്നു താരം. ബ്രിസ്‌ബേനില്‍ 15-ാം തീയതി ആരംഭിക്കുന്ന നാലാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ജഡേജ കളിക്കാത്തത് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ്. പരമ്പര വിജയികളെ തീരുമാനിക്കുന്ന മത്സരമാണിത്. 

'രാവിലെ ഷൂ കെട്ടാന്‍ പോലും കഴിഞ്ഞിരുന്നില്ല', അശ്വിന്‍റെ രോഗവിവരം വെളിപ്പെടുത്തി ഭാര്യ; ആരാധകര്‍ക്ക് ഞെട്ടല്‍