വെല്ലിംഗ്ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് വെല്ലിംഗ്ടണിലാണ് നടക്കുന്നത്. പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പൺ ചെയ്‌തേക്കും എന്നാണ് സൂചന. ഇഷാന്ത് ശര്‍മ്മ, കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍ എന്നിവരും ടീമിലെത്താന്‍ സാധ്യതയുണ്ട്.

കെയിന്‍ വില്യംസൺ നയിക്കുന്ന ന്യൂസിലന്‍ഡ് ടീമിൽ പേസര്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ തിരിച്ചുവരവാണ് സവിശേഷത. പേസര്‍ നീല്‍ വാഗ്‌നര്‍ കളിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വന്‍റി 20 പരമ്പര ഇന്ത്യയും ഏകദിന പരമ്പര ന്യൂസിലന്‍ഡുമാണ് ജയിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മണിക്ക് ടെസ്റ്റ് തുടങ്ങും. പേസര്‍മാരെ തുണയ്‌ക്കുന്നതാണ് വെല്ലിംഗ്‌ടണ്‍ പിച്ചിന്‍റെ ചരിത്രം. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ഇശാന്ത് ശര്‍മ്മ.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(നായകന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഗ്രാന്‍ഹോം, കെയ്‌ല്‍ ജമൈസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, ബി ജെ വാട്‌ലിങ്