ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര തൂത്തുവാരാനിറങ്ങുന്ന ടീം ഇന്ത്യക്ക് ബേ ഓവലില്‍ ബാറ്റിംഗ്. ടോസ് നേടിയ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് ഹിറ്റ്‌മാന്‍ ഇന്ത്യയെ നയിക്കുന്നത്. കെ എല്‍ രാഹുലിനൊപ്പം മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്നും ഓപ്പണ്‍ ചെയ്യും. രോഹിത് ശര്‍മ്മ മൂന്നാം നമ്പറിലാണ് ഇറങ്ങുക.  മറ്റ് മാറ്റങ്ങള്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്ല.  

നാലിൽ നാലും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം ആശ്വാസജയത്തിനായാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്. പരുക്കേറ്റ കെയ്ൻ വില്യംസണ് പകരം ടിം സൗത്തി കിവീസ് നായകനായി തുടരും. മികച്ച ബാറ്റിംഗ് ട്രാക്കാണ് ബേ ഓവലിലേത്. ഇവിടെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്‌കോർ 199 ആണ്. അവസാന അഞ്ച് കളിയിലും ഇവിടെ ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ് എന്നതും സവിശേഷതയാണ്. 

ഇന്ത്യന്‍ ടീം

കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, രോഹിത് ശര്‍മ്മ(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, നവ്‌ദീപ് സെയ്‌നി,  യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര