പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ കേശവ് മഹാരാജിനെതിരെ രണ്ട് ബൗണ്ടറിയടിച്ച ഇന്ത്യക്ക് വൈഡായി അഞ്ച് റണ്‍സ് കൂടി കിട്ടിയതോടെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ 13 റണ്‍സിലെത്തി. എന്നാല്‍ രണ്ടാം ഓവറില്‍ കാഗിസോ റബാഡ ഇന്ത്യന്‍ യുവനിരക്ക് പൂട്ടിട്ടു
ദില്ലി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നല്ല തുടക്കം. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്‌ക്‌വാദും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സിലെത്തിച്ചു. 23 പന്തില്‍ 26 റണ്‍സോടെ കിഷനും 13 പന്തില്‍ 17 റണ്‍സുമായി ഗെയ്ക്‌വാദും ക്രീസിലുണ്ട്.
ആദ്യ ഓവര്‍ മുതല്‍ അടിച്ചുപൊളിച്ച് കിഷനും ഗെയ്‌ക്‌വാദും
പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ കേശവ് മഹാരാജിനെതിരെ രണ്ട് ബൗണ്ടറിയടിച്ച ഇന്ത്യക്ക് വൈഡായി അഞ്ച് റണ്‍സ് കൂടി കിട്ടിയതോടെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ 13 റണ്‍സിലെത്തി. എന്നാല്‍ രണ്ടാം ഓവറില്‍ കാഗിസോ റബാഡ ഇന്ത്യന്‍ യുവനിരക്ക് പൂട്ടിട്ടു. രണ്ടാം ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് റബാഡ വഴങ്ങിയത്. ആന്‍റിച്ച് നോര്‍ക്യെ എറിഞ്ഞ മൂന്നാ ഓവറില്‍ സിക്സ് അടക്കം ഒമ്പത് റണ്‍സടിച്ച് കിഷനും ഗെയ്‌ക്‌വാദും വീണ്ടും ടോപ് ഗിയറിലായി.
റബാഡ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് ഫോര്‍ അടക്കം 11 റണ്‍സടിച്ച് ഇന്ത്യ സ്കോറിംഗ് വേഗം കൂട്ടി. എന്നാല്‍ അഞ്ച് വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്കക്കായി പന്തെറിയുന്ന വെയ്ന്‍ പാര്‍ണല്‍ അഞ്ചാം ഓവറിലെ അഞ്ച് പന്ത് നേരിട്ട ഇഷാന്‍ കിഷന് ഒറ്റ റണ്‍സ് പോലും നേടാനായില്ല. എന്നാല്‍ നോര്‍ക്യ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 15 റണ്‍സടിച്ച് ഇന്ത്യ പവര്‍ പ്ലേ പവറാക്കി.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പേസര്‍ ഉമ്രാന്‍ മാലിക്ക്(Umran Malik) ഇന്ത്യന്‍ നിരയിലില്ല. ഇഷാന്‍ കിഷനും റുതുരാജ് ഗെയ്‌ക്‌വാദുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.സ്പിന്നര്‍മാരായി അക്സര്‍ പട്ടേലും യുസ്‌വേന്ദ്ര ചാഹലും ടീമിലെത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും ആവേശ് ഖാനുമാണ് പേസര്‍മാരായി ഉള്ളത്.
