Asianet News MalayalamAsianet News Malayalam

തോറ്റാല്‍ കഥ കഴിയും; രണ്ട് മാറ്റങ്ങളുമായി ഇന്ത്യ; ഓസീസിന് ടോസ്

തോറ്റാല്‍ പരമ്പര നഷ്‌ടമാകും എന്നതിനാല്‍ കോലിപ്പടയ്‌ക്ക് ജയമല്ലാതെ മറ്റൊന്നും മുന്നിലില്ല

India vs Australia 2nd Odi Rajkot Toss and Live Updates
Author
Rajkot, First Published Jan 17, 2020, 1:11 PM IST
  • Facebook
  • Twitter
  • Whatsapp

രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരെ ജീവന്‍മരണ പോരില്‍ ഇന്ത്യക്ക് ബാറ്റിംഗ്. രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെ സന്ദര്‍ശകര്‍ ഇറങ്ങുമ്പോള്‍ ഋഷഭ് പന്തിന് പകരം മനീഷ് പാണ്ഡെയും ശാര്‍ദുല്‍ ഠാക്കൂറിന് പകരം നവ്‌ദീപ് സെയ്‌നിയും ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെത്തി. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ തുടരും.  

ഓസീസ് ടീം: David Warner, Aaron Finch(c), Marnus Labuschagne, Steven Smith, Ashton Turner, Alex Carey(w), Ashton Agar, Pat Cummins, Mitchell Starc, Kane Richardson, Adam Zampa

ഇന്ത്യന്‍ ടീം: Rohit Sharma, Shikhar Dhawan, Virat Kohli(c), Lokesh Rahul(w), Shreyas Iyer, Manish Pandey, Ravindra Jadeja, Mohammed Shami, Navdeep Saini, Kuldeep Yadav, Jasprit Bumrah

രാജ്‌കോട്ടില്‍ ഉച്ചയ്‌ക്ക് 1.30ന് ഇന്ത്യ-ഓസീസ് രണ്ടാം ഏകദിനം ആരംഭിക്കും. തോറ്റാല്‍ പരമ്പര നഷ്‌ടമാകും എന്നതിനാല്‍ കോലിപ്പടയ്‌ക്ക് ജയമല്ലാതെ മറ്റൊന്നും മുന്നിലില്ല. വാംഖഡെയിലേക്കാള്‍ മികച്ച ബാറ്റിംഗ് ട്രാക്കായിരിക്കും രാജ്‌കോട്ടിലേത് എന്നാണ് പ്രവചനം. 

Follow Us:
Download App:
  • android
  • ios