Asianet News MalayalamAsianet News Malayalam

ഹിറ്റ്മാന്‍ പുറത്തായിട്ടും പതറാതെ ഇന്ത്യ; ധവാന് അര്‍ധ സെഞ്ചുറി

രോഹിത്തും ധവാനും ഇന്ത്യക്ക് സ്വപ്‌ന തുടക്കമാണ് നല്‍കിയത്. ഇതോടെ ഇന്ത്യ പവര്‍പ്ലേയില്‍ 55 റണ്‍സിലെത്തി

India vs Australia 2nd Odi Shikhar Dhawan Fifty
Author
Rajkot, First Published Jan 17, 2020, 3:12 PM IST

രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് അര്‍ധ സെഞ്ചുറി. രോഹിത് ശര്‍മ്മ പുറത്തായിട്ടും പതറാതെ കുതിക്കുന്ന ധവാന്‍ 60 പന്തിലാണ് അമ്പത് പൂര്‍ത്തിയാക്കിയത്. 22 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 131 റണ്‍സിലെത്തിയിട്ടുണ്ട്. ശിഖര്‍ ധവാനൊപ്പം(55*) നായകന്‍ വിരാട് കോലിയാണ്(23*) ക്രീസില്‍. 

രോഹിത്തും ധവാനും ഇന്ത്യക്ക് സ്വപ്‌ന തുടക്കമാണ് നല്‍കിയത്. ഇതോടെ ഇന്ത്യ ആദ്യ പവര്‍പ്ലേയില്‍ 55 റണ്‍സിലെത്തി. ഒരു ബ്രേക്ക്‌ത്രൂ ലഭിക്കാന്‍ 14-ാം ഓവര്‍ വരെ ഓസീസിന് കാത്തിരിക്കേണ്ടിവന്നു. 44 പന്തില്‍ 42 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ആദം സാംപ എല്‍ബിയില്‍ പുറത്താക്കി. 

ടോസ് ഭാഗ്യം ഓസീസിന്; രണ്ട് മാറ്റങ്ങളുമായി ഇന്ത്യ

സൗരാഷ്‌‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെ സന്ദര്‍ശകര്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം മനീഷ് പാണ്ഡെയും ശാര്‍ദുല്‍ ഠാക്കൂറിന് പകരം നവ്‌ദീപ് സെയ്‌നിയും പ്ലേയിംഗ് ഇലവനിലെത്തി. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ തുടരും. 

ഓസീസ് ടീം: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്(നായകന്‍), മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ആഷ്‌ടണ്‍ ടര്‍ണര്‍, അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി(നായകന്‍), കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര

Follow Us:
Download App:
  • android
  • ios