നാല് മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. വിശ്രമം അനുവദിച്ച എം എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും...

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. വിശ്രമം അനുവദിച്ച എം എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി. 

ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം ജയം ഓസ്‌ട്രേലിയക്കായാല്‍ പരമ്പര വിജയിക്കായി അവസാന ഏകദിനം വരെ കാത്തിരിക്കണം. 

രണ്ട് നേട്ടങ്ങളാണ് മത്സരത്തില്‍ രോഹിതിനെ കാത്തിരിക്കുന്നത്. രണ്ട് സിക്‌സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിതിന് സ്വന്തമാകും. 216 സിക്‌സുകളുള്ള രോഹിതിന് മുന്നിലുള്ളത് എം എസ് ധോണി(217) മാത്രമാണ്. 52 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ ഇന്ത്യയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം താരമെന്ന നേട്ടം ഹിറ്റ്‌മാന്‍ സ്വന്തമാകും.