ഇന്ത്യന്‍ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. കെ എല്‍ രാഹുലിന് പകരം രവീന്ദ്ര ജഡേജ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം മുഹമ്മദ് ഷമിയും അന്തിമ ഇലവനിലെത്തി.

ദില്ലി: ഏകദിന പരമ്പര വിജയികളെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഷോണ്‍ മാര്‍ഷിന് പകരം മാര്‍ക്കസ് സ്റ്റോയിനസ് ടീമിലെത്തിയപ്പോള്‍ ബെഹന്‍റോഫിന് പകരം നേഥന്‍ ലിയോണ്‍ അന്തിമ ഇലവനിലെത്തി.

ഇന്ത്യന്‍ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. കെ എല്‍ രാഹുലിന് പകരം രവീന്ദ്ര ജഡേജ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം മുഹമ്മദ് ഷമിയും അന്തിമ ഇലവനിലെത്തി.

അഞ്ച് സ്പെഷലിസ്റ്റ് ബ്റ്റ്സ്മാന്‍മാരുമായാണ് ഇന്ത്യ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നത്. വിജയ് ശങ്കറും രവീന്ദ്ര ജഡേജയുമാണ് ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍.