Asianet News MalayalamAsianet News Malayalam

ഹിറ്റ്മാനെ കാത്ത് മറ്റൊരു റെക്കോര്‍ഡ്; ഗാംഗുലിക്കൊപ്പമെത്താന്‍ 42 റണ്‍സ് കൂടി

ഫിറോസ് ഷാ കോട്‌ലയില്‍ 46 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ വേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തില്‍ ദാദയ്ക്കൊപ്പമെത്തും രോഹിത്.

india vs australia 5th odi rohit sharma looking to complete 8000 odi runs
Author
Delhi, First Published Mar 13, 2019, 2:03 PM IST

ദില്ലി: ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഫിറോസ് ഷാ കോട്‌ലയില്‍ 46 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ വേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തില്‍ ദാദയ്ക്കൊപ്പമെത്തും രോഹിത്. 200-ാംമത്തെ ഇന്നിംഗ്‌സിലാണ് ഗാംഗുലി 8000 ക്ലബിലെത്തിയത്. 

175 ഇന്നിംഗ്സുകളില്‍ നിന്ന് 8000 തികച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പട്ടികയില്‍ മുന്നില്‍. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സാണ്(182 ഇന്നിംഗ്‌സ്) രണ്ടാം സ്ഥാനത്ത്. 

നേട്ടം കൈവരിച്ചാല്‍ 8000 ക്ലബിലെത്തുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലുമെത്തും രോഹിത് ശര്‍മ്മ. വിരാട് കോലി, എം എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്‌ഹറുദീന്‍ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. 

ഇന്ത്യയില്‍ ഏകദിനത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം താരമെന്ന നേട്ടം രോഹിത് ശര്‍മ്മ മൊഹാലിയില്‍ സ്വന്തമാക്കിയിരുന്നു. കുറഞ്ഞ ഇന്നിംഗ്സുകളില്‍ 3000 റണ്‍സ് തികച്ച താരമെന്ന നേട്ടത്തില്‍ കോലിയെ മറികടക്കാനും രോഹിതിനായി. ഏകദിനത്തിലെ 57-ാം ഇന്ത്യന്‍ ഇന്നിംഗ്സിലാണ് രോഹിത് 3000 ക്ലബില്‍ എത്തിയത്. 63 ഇന്നിംഗ്സുകളിലാണ് കോലി 3000 റണ്‍സ് തികച്ചത്.

Follow Us:
Download App:
  • android
  • ios