ഫിറോസ് ഷാ കോട്‍ലയില്‍ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. രണ്ടുമത്സരം വീതം ജയിച്ച് ഇരുടീമും ഒപ്പത്തിനൊപ്പം ആണിപ്പോൾ.
ദില്ലി: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിർണായക അഞ്ചാം മത്സരം നാളെ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഫിറോസ് ഷാ കോട്‍ലയില്‍ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. രണ്ടുമത്സരം വീതം ജയിച്ച് ഇരുടീമും ഒപ്പത്തിനൊപ്പം ആണിപ്പോൾ.
മൊഹാലിയിൽ 358 റൺസെടുത്തിട്ടും നാല് വിക്കറ്റ് തോൽവി നേരിട്ട ഞെട്ടലിലാണ് ഇന്ത്യ. സെഞ്ച്വറി നേടിയ ശിഖർ ധവാനും 95 റൺസെടുത്ത രോഹിത് ശർമ്മയും ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യയുടെ ആശ്വാസം. അവസാന രണ്ട് കളിയും ജയിച്ച കരുത്തിലാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ലോകകപ്പിന് മുൻപ് ഇന്ത്യയുടെ അവസാന ഏകദിനമാണിത്.
