കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കക്കെതിരായ ടി20 മത്സരത്തിന് വേദിയായശേഷം ധര്‍മശാലയില്‍ മത്സരങ്ങളൊന്നും നടത്തിയിട്ടില്ല. പുതിയ ഔട്ട് ഫീല്‍ഡ് ഒരുക്കാനും ഡ്രെയിനേജ് സംവിധാനം ഒരുക്കാനുമായി ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം അടച്ചിട്ടിരിക്കുകയായിരുന്നു.
മുംബൈ: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ധര്‍മശാലയില്‍ നിന്ന് മാറ്റാന്‍ സാധ്യത. സമീപകാലത്ത് നവീകരിച്ച ധര്‍മശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നവീകരണത്തിനുശേഷം ആഭ്യന്തര മത്സരങ്ങള്‍ നടത്തി പരിശോധന നടത്താതെ രാജ്യാന്തര മത്സരം നടത്തുന്ന കാര്യത്തില്‍ ബിസിസിഐക്ക് ആശങ്കയുണ്ട്.
മൂന്നാം ടെസ്റ്റ് വേദി മാറ്റുന്ന കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല. ധര്‍മശാലക്ക് പകരം വേദിയായി മറ്റൊരു ഗ്രൗണ്ടും ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടില്ലെങ്കിലും മത്സരം മാറ്റുകയാണെങ്കില്‍ വിശാഖപട്ടണം, പൂനെ, രാജകോട്ട്, എന്നീ ഗ്രൗണ്ടുകള്‍ പകരം പരിഗണിച്ചേക്കുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കക്കെതിരായ ടി20 മത്സരത്തിന് വേദിയായശേഷം ധര്‍മശാലയില്‍ മത്സരങ്ങളൊന്നും നടത്തിയിട്ടില്ല. പുതിയ ഔട്ട് ഫീല്‍ഡ് ഒരുക്കാനും ഡ്രെയിനേജ് സംവിധാനം ഒരുക്കാനുമായി ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം അടച്ചിട്ടിരിക്കുകയായിരുന്നു. സ്റ്റേഡിയത്തിലെ ഔട്ട് ഫീല്‍ഡ് ഒരുക്കുന്ന പണികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ നടക്കേണ്ട ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് മുമ്പ് ഗ്രൗണ്ട് മത്സരസജ്ജമാക്കാനാകുമോ എന് കാര്യത്തില്‍ ബിസിസിഐക്ക് ആശങ്കയുണ്ട്.
നാളെ സ്റ്റേഡിയം സന്ദര്‍ശിച്ചശേഷം ബിസിസിഐ അധികൃതര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. എന്നാല്‍ മൂന്നാം ടെസ്റ്റിന് മുമ്പ് സ്റ്റേഡിയം മത്സരസജ്ജമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍. ഏതാനും ജോലികള്‍ കൂടിയെ പൂര്‍ത്തിയാക്കാനുള്ളുവെന്നും മൂന്നാം ടെസ്റ്റിന് മുമ്പ് സ്റ്റേഡിയം മത്സരസജ്ജമാക്കാനാവുമെന്നും അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യ ഓശ്ട്രേലിയ ആദ്യ ടെസ്റ്റിന് നാഗ്പൂരും രണ്ടാം ടെസ്റ്റിന് ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയവും നാലാം ടെസ്റ്റിന് അഹമ്മദാബാദുമാണ് വേദിയാവുന്നത്.
