എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്വീറ്റിന് അതേ നാണയത്തില്‍ മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും ആരാധകരും രംഗത്തെത്തി. 36ന് ഓള്‍ ഔട്ടായെങ്കിലും പരമ്പര നേടിയത് ആരാണെന്ന് കൂടി പറയണമെന്നായിരുന്നു ആകാശ് ചോപ്രയുടെ മറുപടി.

നാഗ്പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് മറ്റന്നാള്‍ നാഗ്പൂരില്‍ തുടക്കമാകാനിരിക്കെ ഇന്ത്യയെ വലിയൊരു നാണക്കേട് ഓര്‍മിപ്പിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വെറും 36 റണ്‍സിന് ഓള്‍ ഔട്ടായതിന്‍റെ വീഡിയോ പങ്കുവെച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ടീം ഇന്ത്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്വീറ്റിന് അതേ നാണയത്തില്‍ മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും ആരാധകരും രംഗത്തെത്തി. 36ന് ഓള്‍ ഔട്ടായെങ്കിലും പരമ്പര നേടിയത് ആരാണെന്ന് കൂടി പറയണമെന്നായിരുന്നു ആകാശ് ചോപ്രയുടെ മറുപടി. ഗാബയിലെ ഓസീസ് അഹങ്കാരം തീര്‍ത്ത് ഇന്ത്യ വിജയവും പരമ്പരയും നേടിയതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്വീറ്റിന് മറുപടിയായി ആരാധകര്‍ നല്‍കി.

രണ്ട് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി; ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ജാഫര്‍

Scroll to load tweet…

നിങ്ങള്‍ ഓരോ തവണ 36ന് പുറത്തായതിനെക്കുറിച്ച് ഓര്‍മിപ്പിക്കുമ്പോഴും ഞങ്ങള്‍ പിന്നീട് മെല്‍ബണിലും സിഡ്നിയിലും ഗാബയിലും നടന്ന ടെസ്റ്റുകളില്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ മറുപടി. 36ന് പുറത്തായതിന്‍റെ നാണക്കേട് കുറച്ചു കാലത്തേക്കെ ഉള്ളൂവെന്നും എന്നാല്‍ ഗാബയിലെ ഓസീസ് കോട്ട തകര്‍ക്കപ്പെട്ടത് എക്കാലത്തേക്കും നിലനില്‍ക്കുമെന്നും മറ്റൊരു ആരാധകന്‍ പറഞ്ഞു.

Scroll to load tweet…
Scroll to load tweet…

വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ അഡ്‌ലെയ്ഡില്‍ ഓസീസിനെതിരെ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയിട്ടും രണ്ടാം ഇന്നിംഗ്സില്‍ അവിശ്വസനീയമായി തകര്‍ന്നടിയുകയായിരുന്നു. ആ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ രണ്ടെണ്ണം ജയിക്കുകയും ഒരെണ്ണം സമനിലയാക്കുകയും ചെയ്ത ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര നേടി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…