ക്രിക്കറ്റുമായി ബന്ധപ്പെട്ട് മാത്രമല്ല വ്യക്തിപരമായ പ്രശ്നങ്ങള്‍പോലും സംസാരിക്കാവുന്നയാളാണ് അദ്ദേഹം. ഡ്രസ്സിംഗ് റൂമില്‍ ധോണിയുടെ സാന്നിധ്യം തന്നെ വലിയ ആശ്വാസമാണ്.
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ എല്ലാവരുടെയും വല്യേട്ടനാണ് എം എസ് ധോണിയെന്ന് കെ എല്‍ രാഹുല്‍. യുവതാരങ്ങള്‍ക്ക് സീനിയര്‍ താരങ്ങള്‍ക്കും എപ്പോഴും എന്ത് കാര്യത്തിനും സമീപിക്കാവുന്ന ആളാണ് ധോണിയെന്നും രാഹുല്‍ പറഞ്ഞു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട് മാത്രമല്ല വ്യക്തിപരമായ പ്രശ്നങ്ങള്‍പോലും സംസാരിക്കാവുന്നയാളാണ് അദ്ദേഹം. ഡ്രസ്സിംഗ് റൂമില്‍ ധോണിയുടെ സാന്നിധ്യം തന്നെ വലിയ ആശ്വാസമാണ്. അദ്ദേഹം എപ്പോഴും അവിടെയുണ്ടാവണമെന്ന് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു-രാഹുല്‍ പറഞ്ഞു.
റാഞ്ചിയിലെത്തിയാല്‍ എല്ലാവരും ഒരാളെക്കുറിച്ച് മാത്രമാണ് സംസാരിക്കുകയെന്നും അത് ധോണിയാണെന്നും ലെഗ് സ്പിന്നറായ യുസ്‌വേന്ദ്ര ചാഹല്‍ പറഞ്ഞു.
റാഞ്ചിയില്‍ എവിടെയങ്കിലും പോയാലും കേള്‍ക്കുക ധോണിയുടെ പേരാണ്. എവിടെ നോക്കിയാലും അദ്ദേഹത്തിന്റെ പോസ്റ്റര്‍ മാത്രമെ കാണാന്‍ കഴിയൂ. എല്ലാവര്‍ക്കും അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരില്‍ക്കാണണമെന്നാണ് ആഗ്രഹം-ചാഹല്‍ പറഞ്ഞു.
ഏകദിന ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് കരുതുന്ന ധോണി ജന്‍മനാട്ടിലെ അവസാന ഏകദിനമാണ് ഇന്ന് ഓസ്ട്രേലിയക്കെതിരെ റാഞ്ചിയില്‍ കളിക്കുന്നത്.
