Asianet News MalayalamAsianet News Malayalam

പവര്‍ പ്ലേയില്‍ രോഹിത്തും കോലിയും മടങ്ങി; ഓസീസിനെതിരെ ഇന്ത്യക്ക് തുടക്കം പിഴച്ചു

തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യക്കായി രോഹിത്തും രാഹുലും ക്രീസിലിറങ്ങിയത്. ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സ് നേടാനെ ഇന്ത്യക്കായുള്ളു. എന്നാല്‍ പാറ്റ് കമിന്‍സ് എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ സിക്സിന് പറത്തിയ രോഹിത് തന്‍റെ ഉദ്ദേശം വ്യക്തമാക്കി.

India vs Australia LIve Updates, Rohit Sharma Falls in Pwer Play
Author
First Published Sep 20, 2022, 7:29 PM IST

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെ വിക്കറ്റുകള്‍ നഷ്ടമായി. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറിലാണ് രോഹിത്തിനെ നഷ്ടമായത്. ജോഷ് ഹേസല്‍വുഡിന്‍റെ പന്തില്‍ നഥാന്‍ എല്ലിസ് രോഹിത്തിനെ(9 പന്തില്‍ 11) പിടികൂടി. അഞ്ചാം ഓവറില്‍ നഥാന്‍ എല്ലിസിന്‍റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കി കോലിയും മടങ്ങി. ഏഴ് പന്തില്‍ രണ്ട് റണ്‍സാണ് കോലി നേടിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെന്ന 46 നിലയിലാണ്. 14 പന്തില്‍ 22 റണ്‍സോടെ കെ എല്‍ രാഹുലും ആറ് പന്തില്‍ 10 റണ്‍സുമായി സൂര്യകുമാര്‍ യാദവും  ക്രീസില്‍.

തകര്‍ന്നു തുടങ്ങി

തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യക്കായി രോഹിത്തും രാഹുലും ക്രീസിലിറങ്ങിയത്. ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സ് നേടാനെ ഇന്ത്യക്കായുള്ളു. എന്നാല്‍ പാറ്റ് കമിന്‍സ് എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ സിക്സിന് പറത്തിയ രോഹിത് തന്‍റെ ഉദ്ദേശം വ്യക്തമാക്കി. അവസാന പന്തില്‍ രോഹിത് ബൗണ്ടറിയും നേടിയതോടെ ഇന്ത്യ രണ്ടോവറില്‍ 14 റണ്‍സിലെത്തി. ഹേസല്‍വുഡ് എറിഞ്ഞ മൂന്നാം ഓവറില്‍ രാഹുലും സിക്സ് പറത്തിയതോടെ ഇന്ത്യ കുതിക്കുമെന്ന് കരുതിയെങ്കിലും ഹേസല്‍വുഡിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രോഹിത് മടങ്ങി.

9 പന്തില്‍ ഒരു ഫോറും ഒറു സിക്സും പറത്തിയ രോഹിത് 11 റണ്‍സാണ് നേടിയത്. വണ്‍ഡൗണായി വിരാട് കോലി ക്രീസിലെത്തിയതോടെ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ആദം സാംപയെ ബൗളിംഗിന് വിളിച്ചു. സാംപെ എറിഞ്ഞ നാലാം ഓവറിലെ മൂന്ന് പന്തിലും സിംഗിളെടുക്കാന്‍ പാടുപെട്ട കോലി നാലാം പന്തില്‍ സിംഗിളെടുത്ത് അക്കൗണ്ട് തുറന്നു. അവസാന പന്തില്‍ ബൗണ്ടറി നേടി രാഹുല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദം അകറ്റിയെങ്കിലും നഥാന്‍ എല്ലിസ് എറിഞ്ഞ നാലാം ഓവറിലും റണ്‍സടിക്കാന്‍ കഴിയാഞ്ഞതോടെ സമ്മര്‍ദ്ദത്തിലായ കോലി വമ്പനടിക്ക് ശ്രമിച്ച് നാലാം ഓവറില്‍ വീണു. ഏഴ് പന്തില്‍ രണ്ട് റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

പാറ്റ് കമിന്‍സ് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ബൗണ്ടറിയും സിക്സും നേടി സൂര്യകുമാര്‍ പവര്‍ പ്ലേയില്‍ ഇന്ത്യയെ 46 റണ്‍സിലെത്തിച്ചു.

Follow Us:
Download App:
  • android
  • ios