ഇത് മൂന്നാം തവണയാണ് ഇന്ത്യ രണ്ട് ദിവസത്തിനിടെ മത്സരം പൂര്‍ത്തിയാക്കുന്നത്. 2018ലായിരുന്നു ആദ്യത്തേത്. അഫ്ഗാനിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളി.

കേപ്ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ദൈര്‍ഘ്യം കുറഞ്ഞ മത്സരമാണ് കേപ്ടൗണില്‍ അവസാനിച്ചത്. ദക്ഷിണാഫ്രിക്ക - ഇന്ത്യ രണ്ടാം ടെസ്റ്റില്‍ എറിഞ്ഞത് 642 പന്തുകള്‍ മാത്രം. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരമാണിത്. 1932ല്‍ മെല്‍ബണില്‍ ഓസ്്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കളിച്ച 656 പന്തുകളുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 1935ല്‍ വെസ്റ്റ് ഇന്‍ഡീസ് - ഇംഗ്ലണ്ട് (672 പന്തുകള്‍), 1888ല്‍ ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ (788 പന്തുകള്‍), 1888ല്‍ ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ (792 പന്തുകള്‍) എന്നീ മത്സരങ്ങളും പിറകിലുണ്ട്.

ഇത് മൂന്നാം തവണയാണ് ഇന്ത്യ രണ്ട് ദിവസത്തിനിടെ മത്സരം പൂര്‍ത്തിയാക്കുന്നത്. 2018ലായിരുന്നു ആദ്യത്തേത്. അഫ്ഗാനിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളി. 2021ല്‍ അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ രണ്ട് ദിവസത്തിനിടെ മത്സരം പൂര്‍ത്തിയാക്കി. ഇപ്പോള്‍ കേപ്ടൗണിലും. 

കേപ്ടൗണില്‍ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം യശസ്വി ജയ്‌സ്വാളിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ 12 ഓവറില്‍ അടിച്ചെടുത്തു. 23 പന്തില്‍ 28 റണ്‍സെടുത്ത് യശസ്വി പുറത്തായപ്പോള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തില്‍ 12 റണ്‍സെടുത്ത് കോലിയും വീണെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി.

17 റണ്‍സുമായി രോഹിത്തും റണ്‍സുമായി നാലു റണ്‍സോടെ ശ്രേയസും പുറത്താകാതെ നിന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര ഇന്ത്യ 1-1ന് സമനിലയില്‍ പിടിച്ചു. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയിരുന്നു. പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ കേപ്ടൗണില്‍ ആദ്യ വിജയമാണ് സ്വന്തമാക്കിയത്.

രഞ്ജി ട്രോഫി: കേരളം നാളെ യുപിക്കെതിരെ! സഞ്ജു കളിക്കുന്ന കാര്യത്തില്‍ അവ്യക്തത; റിങ്കു ഇറങ്ങും