ഇതിനുശേഷം ഔട്ട് ഫീല്‍ഡില്‍ നിന്നുള്ള ത്രോകള്‍ സ്വീകരിക്കാനുള്ള ഫീല്‍ഡിംഗ് പരിശീലനത്തിനിടെയാണ് ധോണിയുടെ വലതുകൈത്തണ്ടയില്‍ പന്ത് കൊണ്ടത്. പരിക്കിന്റെ ഗൗരവം വ്യക്തമല്ല.

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പെ ഇന്ത്യക്ക് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എം എസ് ധോണിക്ക് പരിശീലനത്തിനിടെ കൈയില്‍ പരിക്കേറ്റതായാണ് സൂചന. നെറ്റ്സില്‍ ഏറെ നേരെ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു ധോണി.

ഇതിനുശേഷം ഔട്ട് ഫീല്‍ഡില്‍ നിന്നുള്ള ത്രോകള്‍ സ്വീകരിക്കാനുള്ള ഫീല്‍ഡിംഗ് പരിശീലനത്തിനിടെയാണ് ധോണിയുടെ വലതുകൈത്തണ്ടയില്‍ പന്ത് കൊണ്ടത്. പരിക്കിന്റെ ഗൗരവം വ്യക്തമല്ല. പന്തുകൊണ്ടശേഷം മുന്‍ കരുതലെന്ന നിലയില്‍ ധോണി പിന്നീട് ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയില്ല.

ധോണി ആദ്യ ഏകദിനത്തില്‍ കളിക്കുന്ന കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ വ്യക്തത വരാനിടയുള്ളു. ധോണി കളിക്കാതിരുന്നാല്‍ ഋഷഭ് പന്താവും വിക്കറ്റ് കീപ്പറാവുക. ഓസ്ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ പരമ്പരയുടെ താരമായ ധോണി കളിക്കാതിരുന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. വിക്കറ്റിന് പിന്നിലും ധോണിയുടെ സാന്നിധ്യം ഇന്ത്യക്ക് അനിവാര്യമാണ്.