ഋഷഭ് പന്തിനെപ്പോലെ വലിയ ഷോട്ടുകള്‍ കളിക്കാത്ത വിജയ് ശങ്കര്‍ ഗ്രൗണ്ട് ഷോട്ട് കളിച്ച് എങ്ങനെയാണ് സ്കോര്‍ ഉയര്‍ത്തുക എന്നത് സ്വന്തം ക്യാപ്റ്റനെ കണ്ടു പഠിക്കണമെന്നും മഞ്ജരേക്കര്‍.

ദില്ലി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയ് ശങ്കറിന്റെയും ഋഷഭ് പന്തിന്റെയും പ്രകടനങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. നിര്‍ണായക മത്സരത്തില്‍ വിജയ് ശങ്കറിന്റെയും ഋഷഭ് പന്തിന്റെയും പ്രകടനം നിരാശാജനകമായിരുന്നുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

Scroll to load tweet…

അവര്‍ക്ക് അവരുടെ പ്രതിഭ തെളിയിക്കാന്‍ ലഭിച്ച വലിയ അവസരമായിരുന്നു ഓസ്ട്രേലിയക്കെതിരായ അവസാന മത്സരം. ഋഷഭ് പന്തിനെപ്പോലെ വലിയ ഷോട്ടുകള്‍ കളിക്കാത്ത വിജയ് ശങ്കര്‍ ഗ്രൗണ്ട് ഷോട്ട് കളിച്ച് എങ്ങനെയാണ് സ്കോര്‍ ഉയര്‍ത്തുക എന്നത് സ്വന്തം ക്യാപ്റ്റനെ കണ്ടു പഠിക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഓസ്ട്രേലിയയുടെ പ്രകടനത്തെ മഞ്ജരേക്കര്‍ അഭിനന്ദിച്ചു. ഈ വിജയം അവരെ ഇഷ്ടപ്പെടുന്ന ടീമാക്കി മാറ്റുന്നുണ്ട്. ഈ വിജയത്തില്‍ അവര്‍ ഏറെ അഭിമാനിക്കുന്നുണ്ടാകും. ഇത്തരമൊരു വിജയമായിരുന്നു അവര്‍ക്കാവശ്യം. ജയിക്കുന്ന ടീമിനെ എല്ലാവരും ഇഷ്ടപ്പെടും.

Scroll to load tweet…

ലോകകപ്പില്‍ മധ്യനിര ഇന്ത്യക്ക് തലവേദനയായി തുടരുമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ലോകകപ്പ് ടീമില്‍ ആരെ തെരഞ്ഞെടുത്താലും ഇന്ത്യയുടെ മധ്യനിരയിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും മ‍ഞ്ജരേക്കര്‍ വ്യക്തമാക്കി.

Scroll to load tweet…