മുംബൈ: ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുമ്രയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. മുംബൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോലിയുടെ പ്രശംസ. സമ്പൂര്‍ണ ബൗളറെന്ന് ബുമ്രയെ വിശേഷിപ്പിക്കുന്ന കോലി, പരിശീലനത്തിൽപ്പോലും വിട്ടുവീഴ്‌ചയില്ലാത്ത ബൗളറാണ് അദേഹമെന്നും വ്യക്തമാക്കി. 

പിങ്കായാലും റെഡായാലും വൈറ്റായാലും ഞങ്ങള്‍ റെഡി

ലോകത്തെവിടെയും ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കാൻ ടീം ഇന്ത്യ തയ്യാറാണെന്നും വിരാട് കോലി വ്യക്തമാക്കി. 'ഓസ്‌ട്രേലിയയില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നു. പെര്‍ത്തിലായാലും ഗാബയിലായാലും പ്രശ്‌നമില്ല. ലോകത്ത് എവിടെയും ഏത് ടീമിനെതിരെയും കളിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. നിലവിലെ ടീമിന് ഫോര്‍മാറ്റുകളൊന്നും പ്രശ്‌നമല്ല. ഓസ്‌ട്രേലിയയുമായുള്ള പോരാട്ടം ആവേശം ഇരട്ടിയാക്കുമെന്നും' മുംബൈയില്‍ കോലി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈയില്‍

ഡേ നൈറ്റ് ടെസ്റ്റിനോട് മുഖംതിരിഞ്ഞുനിന്നിരുന്ന ഇന്ത്യ നിലപാട് മാറ്റിയത് അടുത്തിടെയാണ്. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഡേ നൈറ്റ് ടെസ്റ്റിൽ കളിക്കാൻ വിസമ്മതിച്ച വിരാട് കോലി ഇത്തവണ പൂർണ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ നവംബറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ പകല്‍-രാത്രി ടെസ്റ്റ് കളിച്ചിരുന്നു. ഓസീസിനെതിരെ ഈ വര്‍ഷം അവസാനം നടക്കുന്ന പരമ്പരയില്‍ ഡേ ആന്‍ഡ് നൈറ്റ് മത്സരങ്ങളുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

'എറിഞ്ഞുടയ്‌ക്കും'; ഓസീസ് കൊമ്പന്‍മാര്‍ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍