നാഗ്‌പൂര്‍: ഇന്ത്യ- ബംഗ്ലാദേശ് ട്വന്‍റി 20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം നാളെ നാഗ്‌പൂരിൽ നടക്കും. ദില്ലിയിൽ ബംഗ്ലാദേശും രാജ്‌കോട്ടിൽ ഇന്ത്യയും ജയിച്ച് ഒപ്പത്തിനൊപ്പം ആണിപ്പോൾ. നാഗ്‌പൂരിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. 

നിർണായക മത്സരമായതിനാൽ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. ഇതുകൊണ്ടു തന്നെ മലയാളിതാരം സഞ്ജു സാംസണ് കളിക്കാൻ അവസരം കിട്ടാൻ സാധ്യത കുറവാണ്.

ക്യാപ്റ്റൻ രോഹിത് ശ‍ർമ്മയുടെ ബാറ്റിംഗ് കരുത്തിലായിരുന്നു രാജ്‌കോട്ടില്‍ ഇന്ത്യയുടെ അനായാസ ജയം. എട്ട് വിക്കറ്റിനാണ് ടീം ഇന്ത്യ വിജയിച്ചത്. കരിയറിലെ നൂറാം ടി20 കളിച്ച രോഹിത് 43 പന്തില്‍ 85 റണ്‍സെടുത്തു.