ഇന്ത്യയെ കാത്ത് ചരിത്രനേട്ടം! ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റ് ഇന്ന്; മത്സരം കാണാന്‍ ഈ വഴികള്‍
ഇന്ത്യന്‍ സമയം രാവിലെ 9.30നായിരിക്കും മത്സരം ആരംഭിക്കുക. 11.30ന് ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി ലഞ്ചിന് പിരിയും.
ചെന്നൈ: ഇന്ത്യ - ബംഗ്ലദേശ് ടെസ്റ്റ് പരമ്പരയ്ക്ക് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റാണ് ഇന്ന് തുടങ്ങുക. ഗൗതം ഗംഭീര്‍ പരിശീലകനായശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പാകിസ്ഥാനില്‍ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയ ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് ചെന്നൈയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ആകെ 13 ടെസ്റ്റുകളാണ് ബംഗ്ലാദേശ് കളിച്ചത്. 11ലും ബംഗ്ലാദേശ് തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില നേടാനായത് മാത്രമാണ് ടീമിന്റെ നേട്ടം.
മത്സരം എപ്പോള്‍
ഇന്ത്യന്‍ സമയം രാവിലെ 9.30നായിരിക്കും മത്സരം ആരംഭിക്കുക. 11.30ന് ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി ലഞ്ചിന് പിരിയും. 12.10ന് തുടങ്ങുന്ന രണ്ടാം സെഷന്‍ രണ്ട് മണിക്ക് ചായക്ക് പിരിയും. 2.20 മുതല്‍ 4.30വരെയായിരിക്കും പിന്നീട് മത്സരം നടക്കും.
സൗജന്യമായി കാണാനുള്ള വഴികള്‍
ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം കാണാന്‍ കഴിയും. ജിയോ സിനിമയില്‍ മത്സം സൗജന്യമായി ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
ഇന്ത്യയെ കാത്ത് ചരിത്രനേട്ടം
ചെപ്പോക്ക് ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഒന്നാം ടെസ്റ്റില്‍ തോല്‍വിയേക്കാള്‍ കൂടുതല്‍ ജയമെന്ന നേട്ടമാവും ചരിത്രത്തില്‍ ആദ്യമായി സ്വന്തമാക്കുക. ഇന്ത്യ ഇതുവരെ 579 ടെസ്റ്റില്‍ കളിച്ചിട്ടുണ്ട്. 222 ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ജയവും തോല്‍വിയും 178 വീതം. ചെന്നൈയില്‍ ഇന്ത്യ 34 ടെസ്റ്റില്‍ കളിച്ചിട്ടുണ്ട്. 15 ടെസ്റ്റില്‍ ജയിച്ചപ്പോള്‍, ഏഴ് ടെസ്റ്റില്‍ തോറ്റു. 11 ടെസ്റ്റുകള്‍ സമനിലയിലായി. ഒരുടെസ്റ്റ് ടൈയില്‍ അവസാനിച്ചു. 1986 ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റാണ് ചെപ്പോക്കില്‍ ഒരേ സ്‌കോറില്‍ അവസാനിച്ചത്.
ദ്രാവിഡിനെ പോലെയല്ല ഗംഭീര്‍! രണ്ട് പരിശീലകരേയും താരതമ്യം ചെയ്ത് രോഹിത് ശര്‍മ
കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയും കൂടിയാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇന്ത്യ അവസാനം ടെസ്റ്റ് മത്സരം കളിച്ചത്. കഴിഞ്ഞ ഒരു ദശകത്തിനിടെ നാട്ടില്‍ കളിച്ച ടെസ്റ്റുകളില്‍ 40 എണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ നാലെണ്ണം മാത്രമാണ് തോറ്റത്. എതിരാളികളായ ബംഗ്ലാദേശ് പാകിസ്ഥാനില്‍ പരമ്പര തൂത്തുവാരിയെങ്കിലും ഇന്ത്യയില്‍ ഇതുവരെ ടെസ്റ്റ് വിജയം നേടാനായിട്ടില്ല. ഇന്ത്യയില്‍ കളിച്ച 13 ടെസ്റ്റുകളില്‍ 11ലും ബംഗ്ലാദേശ് തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില നേടാനായത് മാത്രമാണ് സന്ദര്‍ശകരുടെ വലിയ നേട്ടം.