Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരായ ഏകദിന പരമ്പര; ബംഗ്ലാദേശിന് കനത്ത തിരിച്ചടി, നായകന്‍ പുറത്ത്

എന്നാല്‍ കായികക്ഷമതാ പരിശോധനക്കുശേഷം മാത്രമെ ടസ്കിന്‍ ഏകദിന പരമ്പരയില്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാവു. ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ കളിക്കുന്നതിനിടെയാണ് ടസ്കിന് പരിക്കേറ്റത്.

India vs Bangladesh Tamim Iqbal ruled out of ODI series
Author
First Published Dec 1, 2022, 8:17 PM IST

ധാക്ക: ഞായറാഴ്ച തുടങ്ങുന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ബംഗ്ലാദേശിന് തിരിച്ചടിയായി ക്യാപ്റ്റന്‍ തമീം ഇക്ബാലിന്‍റെ പരിക്ക്. ഏകദിന പരമ്പരക്ക് മുന്നോടിയായി ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ കളിക്കുന്നതിനിടെ തുടയില്‍ പരിക്കേറ്റ തമീമിന് ഏകിദന പരമ്പര പൂര്‍ണമായും നഷ്ടമാവും. തമീമിന്‍റെ പകരക്കാരനെ ഇഥുവരെ പ്രഖ്യാപിച്ചിട്ടില്ല.

തുടയിലേറ്റ പരിക്കിന് രണ്ടാഴ്ചത്തെ വിശ്രമമാണ് തമീമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ തമീം ഏകദിന പരമ്പരക്ക് ശേഷം നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കുന്ന കാര്യവും സംശയത്തിലായി. ഈ മാസം 14നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. തമീമിന് പുറമെ മികച്ച ഫോമിലുള്ള പേസ് ബൗളര്‍ ടസ്കിന്‍ അമഹമ്മദും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനില്ല. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ടസ്കിന്‍ രണ്ടും മൂന്നും ഏകദിനങ്ങളില്‍ കളിക്കുമെന്നാണ് സൂചന.

ടെസ്റ്റോ ടി20യോ, അമ്പരപ്പിച്ച് ഇംഗ്ലിഷ് വെടിക്കെട്ട്, 4 സെഞ്ചുറി, 75 ഓവറിൽ 500; അടിവാങ്ങി തളർന്ന് പാകിസ്ഥാൻ

എന്നാല്‍ കായികക്ഷമതാ പരിശോധനക്കുശേഷം മാത്രമെ ടസ്കിന്‍ ഏകദിന പരമ്പരയില്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാവു. ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ കളിക്കുന്നതിനിടെയാണ് ടസ്കിന് പരിക്കേറ്റത്. ടസ്കിന് പകരം ഷൊറീഫുള്‍ ഇസ്ലാമിനെ ബാക്ക് അപ്പായി ബംഗ്ലാദേശ് ടീമിലെടുത്തിട്ടുണ്ട്. ഇന്ത്യ എ ടീമിനെതിരെ കളിക്കുകയാണ് ഷൊറീഫുള്‍ ഇപ്പോള്‍. നാലിന് ആദ്യ ഏകദിനവും ഏഴിനും 10നും പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളും നടക്കും. 14നാണ് ആദ്യ ടെസ്റ്റ്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

ഏകദിന ടെസ്റ്റ് പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടീം ഇന്ന് ധാക്കയിലെത്തും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിച്ച മലയാളി താരം സ‍ഞ്ജു സാംസണ് ടീമില്‍ ഇടം നല്‍കിയിട്ടില്ല.

Follow Us:
Download App:
  • android
  • ios