ഇന്നലെ ഇതേവേദിയില്‍ നടക്കേണ്ടിയിരുന്ന അമേരിക്ക-അയര്‍ലന്‍ഡ് മത്സരം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു.

ഫ്ലോറിഡ: ടി20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരത്തിന്‍റെ ടോസ് മോശം കാലാവസ്ഥമൂലം വൈകുന്നു. എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് 7.30ന് ടോസിടേണ്ടതായിരുന്നെങ്കിലും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം ഇതുവരെ ടോസ് സാധ്യമായിട്ടില്ല. ഔട്ട് ഫീല്‍ഡ് ഉണക്കാനായി ഗ്രൗണ്ട് സ്റ്റാഫ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഏത് സമയത്തും മഴ തിരിച്ചെത്താമെന്നതിനാല്‍ മത്സരം നടത്താനാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

ഇന്ത്യൻ സമയം രാത്രി ഒമ്പതിന് അമ്പയര്‍മാര്‍ വീണ്ടും പിച്ചും ഔട്ട് ഫീല്‍ഡും പരിശോധിച്ചശേഷമെ മത്സരം സാധ്യമാണോ എന്ന കാര്യത്തില്‍ വ്യക്തതവരൂ.ഇന്നലെ ഇതേവേദിയില്‍ നടക്കേണ്ടിയിരുന്ന അമേരിക്ക-അയര്‍ലന്‍ഡ് മത്സരം കനത്ത മഴയില്‍ നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഇതോടെ പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്താവുകയും ചെയ്തു. ഇന്ത്യ നേരത്തെ സൂപ്പര്‍ എട്ടിലെത്തുകയും കാനഡ സൂപ്പര്‍ 8 കാണാതെ പുറത്താവുകയും ചെയ്തതിനാല്‍ ഇന്നത്തെ മത്സരഫലം അപ്രധാനമാണ്.

ഗില്ലിനെ തിരിച്ചയക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായെന്ന് സൂചന; ഇന്‍സ്റ്റഗ്രാമില്‍ രോഹിത്തിനെ അണ്‍ഫോളോ ചെയ്തു

അഞ്ചോവര്‍ വിതമുള്ള മത്സരമെങ്കിലും സാധ്യമാവില്ലെങ്കില്‍ മത്സരം പൂര്‍ണമായും ഉപേക്ഷിക്കും. സൂപ്പര്‍ 8 ഉറപ്പിച്ചതിനാല്‍ ടീമില്‍ ഇതുവരെ അഴസരം കിട്ടാത്ത താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കുമോ എന്നായിരുന്നു ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കാണ് ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാത്തത്.

സൂപ്പര്‍ എട്ടിന് മുമ്പ് ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്ത്യക്കിന്ന്. ന്യൂയോര്‍ക്കിലെ മത്സര സാഹചര്യങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഫ്ലോറിഡയിലേത്. ബാറ്റിംഗിന് അനുകൂലമായ ഫ്ലോറിഡയിലെ പിച്ചില്‍ 150 റണ്‍സിന് മുകളില്‍ ശരാശരി സ്കോര്‍ പിറന്നിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും 1, 4, 0 എന്നിങ്ങനെ ചെറിയ സ്കോറുകള്‍ക്ക് പുറത്തായ വിരാട് കോലിക്ക് സൂപ്പര്‍ 8ന് മുമ്പ് ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാണിന്ന്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക