Asianet News MalayalamAsianet News Malayalam

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനം: കരുതലോടെ തുടങ്ങി രോഹിത്തും ധവാനും

മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 

India vs England 1st ODI Rohit Sharma and Shikhar Dhawan gets good start
Author
Pune, First Published Mar 23, 2021, 2:24 PM IST

പുനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യയുടെ തുടക്കം കരുതലോടെ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കോലിപ്പട 10 ഓവര്‍ പിന്നിടുമ്പോള്‍ 39-0 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ 27 പന്തില്‍ 19 റണ്‍സുമായും ശിഖര്‍ ധവാന്‍ 33 പന്തില്‍ 20 റണ്‍സെടുത്തുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 

India vs England 1st ODI Rohit Sharma and Shikhar Dhawan gets good start

സര്‍പ്രൈസ് ഇലവനുമായി ഇന്ത്യ

മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്രുനാല്‍ പാണ്ഡ്യക്കും പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും അരങ്ങേറ്റത്തിന് ടീം ഇന്ത്യ അവസരം നല്‍കിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലെത്തി. അഞ്ചാം നമ്പറിലാണ് രാഹുല്‍ ബാറ്റ് ചെയ്യുക. 

India vs England 1st ODI Rohit Sharma and Shikhar Dhawan gets good start

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി(ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ.

ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, ജോണി ബെയ്‌ര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ജോസ് ബട്ട്‌ലര്‍(വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ്, സാം ബില്ലിംഗ്‌സ്, മൊയീന്‍ അലി, സാം കറന്‍, ടോം കറന്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്. 

Follow Us:
Download App:
  • android
  • ios