ആദ്യ മണിക്കൂറില്‍ സ്കോര്‍ 350 കടന്നതിന് പിന്നാലെ അശ്വിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. 20 റണ്‍സെടുത്ത അശ്വിനെ ആന്‍ഡേഴ്സണ്‍ ബെന്‍ ഫോക്സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 395 റണ്‍സിന് പുറത്ത്. 336-6 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ മണിക്കൂറില്‍ 59 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടാവുകയായിരുന്നു. 209 റണ്‍സടിച്ച യശസ്വി ജയ്‌സ്വാളാണ് ഇന്ത്യുടെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും റെഹാൻ അഹമ്മദും ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്സണ്ട് രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 32 റണ്‍സെന്ന നിലയിലാണ്. 15 റണ്‍സോടെ സാക്ക് ക്രോളിയും 17 റണ്‍സോടെ ബെന്‍ ഡക്കറ്റും ക്രീസില്‍.

ഇന്നലെ 179 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വി ജയ്‌സ്വാൾ 278 പന്തിലാണ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ചത്. ഷൊയ്ബ് ബഷീർ തുടര്‍ച്ചയായ പന്തുകളില്‍ സിക്സും ഫോറും പറത്തിയാണ് യശസ്വി ഡബിള്‍ സെഞ്ചുറിയിലെത്തിയത്. 19 ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിംഗ്സ്. 290 പന്തില്‍ 209 റണ്‍സടിച്ച യശസ്വിയെ ആന്‍ഡേഴ്സന്‍റെ പന്തില്‍ ജോണി ബെയര്‍സ്റ്റോ ക്യാച്ചെടുത്ത് പുറത്താക്കിയതോടെ രണ്ടാം ദിനം 336-6 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു.ആദ്യ മണിക്കൂറില്‍ സ്കോര്‍ 350 കടന്നതിന് പിന്നാലെ അശ്വിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. 20 റണ്‍സെടുത്ത അശ്വിനെ ആന്‍ഡേഴ്സണ്‍ ബെന്‍ ഫോക്സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

കോലി കഴിഞ്ഞാൽ ഏറ്റവും മൂല്യമുള്ള താരം, അവന്‍റെ അഭാവം ഇന്ത്യയെ തളർത്തും; തുറന്നു പറഞ്ഞ് ഇംഗ്ലണ്ട് മുൻ നായകൻ

രണ്ടാം ദിനം തുടക്കത്തിലെ ന്യൂബോള്‍ എടുക്കാനുള്ള ഇംഗ്ലണ്ട് നായകന്‍റെ ബെന്‍ സ്റ്റോക്സിന്‍റെ തന്ത്രമാണ് ഫലം കണ്ടത്. ന്യൂബോളില്‍ മികച്ച സ്വിംഗ് കണ്ടെത്തിയ ആന്‍ഡേഴ്സണ്‍ അശ്വിനെയും യശസ്വിയെയും പരീക്ഷിച്ചു. ഒരു തവണ ആന്‍ഡേഴ്സന്‍റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ നിന്ന് രക്ഷപ്പെട്ട യശസ്വി പക്ഷെ ഡബിള്‍ സെഞ്ചുറിക്ക് പിന്നാലെ ആന്‍ഡേഴ്സണെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെ ബുമ്രയെ(6) റെഹാന്‍ അഹമ്മദും, മുകേഷ് കുമാറിനെ(0) ഷൊയ്ബ് ബഷീറും വീഴ്ത്തിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.

Scroll to load tweet…

കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ച യശസ്വി ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 21 വയസില്‍ ഡബിള്‍ സെഞ്ചുറി തികച്ച വിനോദ് കാംബ്ലിയും സുനില്‍ ഗവാസ്കറുമാണ് യശസ്വിക്ക് മുന്നിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഡബിള്‍ സെഞ്ചുറി തികക്കുന്ന നാലാമത്തെ മാത്രം ഇടം കൈയന്‍ ബാറ്ററുമാണ് യശസ്വി. സൗരവ് ഗാംഗുലി, വിനോദ് കാംബ്ലി, ഗൗതം ഗംഭീര്‍ എന്നിവരാണ് മറ്റ് മൂന്ന് ഇടം കൈയന്‍മാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക