Asianet News MalayalamAsianet News Malayalam

ബാസ്ബോള്‍ അടിയുമായി ജയ്സ്വാളും സര്‍ഫറാസും, ഗില്ലിന് സെഞ്ചുറി നഷ്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ലീഡ് 400 കടന്നു

നാലാം ദിനം 196-2 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യയെ ശുഭ്മാന്‍ ഗില്ലും നൈറ്റ് വാച്ച്മാനായ കുല്‍ദീപ് യാദവും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് നയിച്ചു. 65 റണ്‍സുമായി നാലാം ദിനം ക്രീസിലെത്തിയ ഗില്‍ അനായാസം സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും കുല്‍ദീപ് യാദവുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടായി.

India vs England 3rd Test Live Updates India Loss 4 wickets on Day 4
Author
First Published Feb 18, 2024, 11:42 AM IST

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തിട്ടുണ്ട്. 149 റണ്‍സുമായി യശസ്വി ജയ്സ്വാളും 22 റണ്‍സുമായി സര്‍ഫറാസ് ഖാനും ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ആകെ ലീഡ് 440 റണ്‍സായി. 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെയും 27 റണ്‍സെടുത്ത കുല്‍ദീപ് യാദവിന്‍റെയും വിക്കറ്റുകളാണ് നാലാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായത്. ഗില്‍ റണ്ണൗട്ടായപ്പോള്‍ റെഹാന്‍ അഹമ്മദിനാണ് കുല്‍ദീപിന്‍റെ വിക്കറ്റ്.

നാലാം ദിനം 196-2 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യയെ ശുഭ്മാന്‍ ഗില്ലും നൈറ്റ് വാച്ച്മാനായ കുല്‍ദീപ് യാദവും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് നയിച്ചു. 65 റണ്‍സുമായി നാലാം ദിനം ക്രീസിലെത്തിയ ഗില്‍ അനായാസം സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും കുല്‍ദീപ് യാദവുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടായി. പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് ഗില്ലിന് ഒമ്പത് റണ്‍സകലെ നഷ്ടമായത്. ഗില്‍ പുറത്തായതോടെ ഇന്നലെ കരിയറിലെ മൂന്നാമത്തേയും പരമ്പരയിലെ രണ്ടാമത്തെയും  സെഞ്ചുറി നേടി റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട യശസ്വി ജയ്സ്വാള്‍ വീണ്ടും ക്രീസിലെത്തി. പിന്നാലെ കുല്‍ദീപ് യാദവ് റെഹാന്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

സെഞ്ചുറിയുമായി വീണ്ടും സച്ചിന്‍, ആന്ധ്രക്കെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

തിരിച്ചെത്തിയ ജയ്സ്വാള്‍ ഇന്നലെ നിര്‍ത്തിയേടത്തു നിന്നാണ് തുടങ്ങിയത്. സ്പിന്നര്‍മാര്‍ക്കെതിരെ തകര്‍ത്തടിച്ച യശസ്വിയം സര്‍ഫറാസും ചേര്‍ന്ന് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. സ്പിന്നര്‍മാര്‍ക്കെതിരെ തുടര്‍ച്ചയായി സിക്സ് പറത്തിയ യശസ്വിക്കൊപ്പം സര്‍ഫറാസും ബാസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ചു. യസസ്വി 11 ഫോറും ഏഴ് സിക്സും പറത്തിയാണ് 149 റണ്‍സെടുത്തത്. സര്‍ഫറാസ് ആകട്ടെ 23 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സും പറത്തി 22 റണ്‍സെടുത്തു.

അതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തിനിടെ ടീം വിട്ട സ്പിന്നര്‍ ആര്‍  അശ്വിന്‍ ടീമില്‍ തിരിച്ചെത്തുമെന്ന ആശ്വാസവാര്‍ത്തയും എത്തിയിട്ടുണ്ട്. സ്പിന്നിനെ തുണച്ചു തുടങ്ങിയ രാജ്കോട്ടിലെ പിച്ചില്‍ രണ്ടാം ഇന്നിംഗ്സില്‍ അശ്വിന്‍റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്നായിരുന്നു കരുതിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios