രണ്ടാം മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യയും ഇന്നിറങ്ങുന്നത്. സൂര്യകുമാര്‍ യാദവ് അന്തിമ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ നേരിയ പരിക്കുളള ഇഷാന്‍ കിഷന്‍ ടീമില്‍ നിന്ന് പുറത്തായി.

അഹമ്മദാബാദ്: ടി20 പരമ്പരയിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാം മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സൂര്യകുമാര്‍ യാദവ് അന്തിമ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ നേരിയ പരിക്കുളള ഇഷാന്‍ കിഷന്‍ ടീമില്‍ നിന്ന് പുറത്തായി. സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം രാഹുല്‍ ചാഹര്‍ അന്തിമ ഇലവനിലെത്തി. രോഹിത്തിനൊപ്പം കെ എല്‍ രാഹുല്‍ തന്നെയാണ് ഇന്നും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

അഞ്ച് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഇന്ന് തോറ്റാല്‍ ഇന്ത്യക്ക് ടി20 പരമ്പര നഷ്ടമാവും.

ഇന്ത്യന്‍ ടീം: Rohit Sharma, KL Rahul, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Shreyas Iyer, Hardik Pandya, Washington Sundar, Shardul Thakur, Bhuvneshwar Kumar, Rahul Chahar

ഇംഗ്ലണ്ട് ടീം: Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Chris Jordan, Jofra Archer, Adil Rashid, Mark Wood