ആളുകള്‍ എന്നെക്കുറിച്ച് സംസാരിക്കുന്നതില്‍ സത്യം പറഞ്ഞാല്‍ എനിക്ക് സന്തോഷമെയുള്ളു. കാരണം, ആളുകള്‍ ടീമിലെ പ്രധാനപ്പെട്ട കളിക്കാരെയല്ലെ വിമര്‍ശിക്കു. വിമര്‍ശനങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല. ടീമിന് എന്ത് സംഭാവന ചെയ്യാന്‍ പറ്റുമെന്ന് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്.

ലീഡ്‌സ്: ബാറ്റിംഗിലെ മോശം ഫോമിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. വിമര്‍ശിക്കുന്നതില്‍ സന്തോഷമെയുള്ളൂവെന്നും പ്രധാനപ്പെട്ട ആളുകളെയല്ലെ വിമര്‍ശിക്കൂവെന്നും രഹാനെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആളുകള്‍ എന്നെക്കുറിച്ച് സംസാരിക്കുന്നതില്‍ സത്യം പറഞ്ഞാല്‍ എനിക്ക് സന്തോഷമെയുള്ളു. കാരണം, ആളുകള്‍ ടീമിലെ പ്രധാനപ്പെട്ട കളിക്കാരെയല്ലെ വിമര്‍ശിക്കു. വിമര്‍ശനങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല. ടീമിന് എന്ത് സംഭാവന ചെയ്യാന്‍ പറ്റുമെന്ന് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. ഞാനും പൂജാരയും വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്നവരാണ്.

ചില പ്രത്യേക സാഹചര്യങ്ങളിലെ സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ ഞങ്ങളുടെ നിയന്ത്രണത്തിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടാറില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ പ്രകടനത്തില്‍ സംതൃപ്തിയുണ്ട്.

ടീമിനായി എന്ത് ചെയ്യാനാകുമെന്ന് മാത്രമാണ് ഞാനെപ്പോഴും ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ നേടിയ 61 റണ്‍സ് സംതൃപ്തി നല്‍കുന്നു. ക്രീസില്‍ പിടിച്ചു നില്‍ക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. ഒപ്പം ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ വെച്ച് മുന്നോട്ടുപോകാനും.

പൂജാരയുടെ മെല്ലെപ്പോക്കിനെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. എന്നാല്‍ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ പൂജാരയുടെ ഇന്നിംഗ്‌സ് ടീമിന് അത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു. 200 പന്തുകള്‍ അദ്ദേഹം നേരിട്ടു. 170-180 റണ്‍സ് വിജയലക്ഷ്യം നേടാനായാല്‍ ജയസാധ്യതയുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് തന്നെ വലിയ പ്രചോദനമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ല. പ്രധാനപ്പെട്ടവരെയല്ലെ വിമര്‍ശിക്കു. അതുകൊണ്ടുതന്നെ എന്നെ വിമര്‍ശിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്റെ നിയന്ത്രണത്തിലുള്ള കാര്യത്തില്‍ മാത്രമെ ഞാന്‍ ശ്രദ്ധയൂന്നൂറുള്ളു. ടീമിന്റെ പ്രകടനമാണ് ഏറ്റവും പ്രധാനമെന്നും രഹാനെ പറഞ്ഞു.