Asianet News MalayalamAsianet News Malayalam

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ 50 ശതമാനം കാണികള്‍ക്ക് പ്രവേശനം!

എന്നാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തണമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ നിർദേശം. 

India vs England Chepauk to allow 50 percentage crowd for second Test
Author
Chennai, First Published Feb 2, 2021, 8:35 AM IST

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് സ്റ്റേഡിയത്തിൽ പകുതി കാണികളെ പ്രവേശിപ്പിക്കും. അൻപത് ശതമാനം കാണികളെയും മാധ്യമപ്രവർത്തകരേയും സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനോട് ബിസിസിഐ ആവശ്യപ്പെട്ടു. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കാണികളെ പ്രവേശിപ്പിക്കുക. എന്നാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തണമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ നിർദേശം. ഫെബ്രുവരി 13നാണ് രണ്ടാം ടെസ്റ്റ് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേ‍ഡിയത്തിൽ തുടങ്ങുക. അൻപതിനായിരം പേർക്ക് കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയമാണിത്. 

India vs England Chepauk to allow 50 percentage crowd for second Test

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് യോഗ്യത നേടാന്‍ ഇന്ത്യക്ക് നിര്‍ണായകമാണ് പരമ്പര. നിലവില്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് തലപ്പത്ത്. ഇംഗ്ലണ്ട് നാലാമത് മാത്രമാണ് നില്‍ക്കുന്നത്. കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോള്‍ ഇന്ത്യ 4-0ന് പരമ്പര സ്വന്തമാക്കിയിരുന്നു. 

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്, ജോണി ബെയ്ർസ്റ്റോ. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 

കൊവിഡ് ആശങ്കയൊഴിഞ്ഞു; ഇരു ടീമുകളും ചെപ്പോക്കില്‍ നെറ്റ്സ് പരിശീലനത്തിന്

Follow Us:
Download App:
  • android
  • ios