Asianet News MalayalamAsianet News Malayalam

രഹാനെയെ നോട്ടൗട്ട് വിളിക്കാന്‍ അനാവശ്യ തിടുക്കം; ഒടുവില്‍ ഇംഗ്ലണ്ടിന് റിവ്യു തിരിച്ചുകിട്ടി

ജാക്ക് ലീച്ച് എറിഞ്ഞ പന്തില്‍ അജിങ്ക്യാ രഹാനെക്കെതിരെ ഷോര്‍ട്ട് ലെഗ്ഗില്‍ ക്യാച്ചിനായി ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചില്ല. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ഇംഗ്ലണ്ട് റിവ്യു ചെയ്തു.

India vs England England's Review Reinstated After bad decision From Third Umpire
Author
chennai, First Published Feb 13, 2021, 6:49 PM IST

ചെന്നൈ: ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ റിവ്യുവില്‍ അജിങ്ക്യാ രഹാനെയെ നോട്ടൗട്ട് വിളിക്കാന്‍ തേര്‍ഡ് അമ്പയര്‍ അനില്‍ ചൗധരി അനാവശ്യ തിടുക്കം കാട്ടിയെന്ന് ആക്ഷേപം.  തേര്‍ഡ് അമ്പയറുടെ അനാവശ്യം തിടുക്കം കാരണം നഷ്ടമായ റിവ്യു കളിക്കാര്‍ അമ്പയറുടെ പിഴവ് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിന് തിരികെ കിട്ടി. ആദ്യ ദിവസത്തെ കളിയുടെ അവസാന ഓവറുകളിലായിരുന്നു നാടകിയ സംഭവം.

ജാക്ക് ലീച്ച് എറിഞ്ഞ പന്തില്‍ അജിങ്ക്യാ രഹാനെക്കെതിരെ ഷോര്‍ട്ട് ലെഗ്ഗില്‍ ക്യാച്ചിനായി ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചില്ല. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ഇംഗ്ലണ്ട് റിവ്യു ചെയ്തു. റീപ്ലേയും അള്‍ട്രാ എഡ്ജും പരിശോധിച്ച തേര്‍ഡ് അമ്പയര്‍ അനില്‍ ചൗധരി പന്ത് രഹാനെയുടെ ബാറ്റ് കടന്ന് പോയപ്പോള്‍ എഡ്ജ് ചെയ്തില്ലെന്ന കണ്ട ഉടന്‍ നോട്ടൗട്ട് വിധിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് മുഴുവന്‍ റീപ്ലേയും സ്റ്റേഡിയത്തിലെ സ്ക്രീനില്‍ വീണ്ടും തെളിഞ്ഞപ്പോള്‍ രഹാനെയുടെ ബാറ്റില്‍ തട്ടാതെ പോയ പന്ത് പാഡില്‍ കൊണ്ടശേഷം ഗ്ലൗസില്‍ തട്ടിയതായി വ്യക്തമായി. ഷോര്‍ട്ട് ലെഗ്ഗില്‍ അത് ഓലി പോപ്പ് കൈയിലൊതുക്കുകയും ചെയ്തു.

തേര്‍ഡ് അമ്പയറുടെ തീരുമാനം നോട്ടൗട്ടായിതിനാല്‍ ഇംഗ്ലണ്ടിന് റിവ്യു നഷ്ടമായിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രഹാനെ മോയിന്‍ അലിയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി. ഇംഗ്ലണ്ട് താരങ്ങള്‍ രഹാനെയുടെ റിവ്യു തീരുമാനത്തിലെ പിഴവ് ഓണ്‍ ഫീല്‍ഡ് അമ്പയറോട് പറഞ്ഞതിന് പിന്നാലെ നഷ്ടമായ ഇംഗ്ലണ്ടിന്‍റെ റിവ്യു പുനസ്ഥാപിക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios