Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി, പരിക്കേറ്റ പേസര്‍ പുറത്ത്

ഇംഗ്ലണ്ട് വുഡിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. മൂന്നാം ടെസ്റ്റിന് ശേഷം വുഡിന്റെ പരിക്ക് വിലയിരുത്തിയശേഷം പകരക്കാരനെ പ്രഖ്യാപിക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

India vs England: Fast bowler Mark Wood ruled out of Headingley Test
Author
London, First Published Aug 23, 2021, 4:51 PM IST

ലണ്ടന്‍: ഇന്ത്യക്കെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടിയായി പേസ് ബൗളര്‍ മാര്‍ക്ക് വുഡിന്റെ പരിക്ക്. ലോര്‍ഡ്സ് ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തില്‍ തോളിന് പരിക്കേറ്റ മാര്‍ക്ക് വുഡിനെ  മൂന്നാം ടെസ്റ്റില്‍ നിന്നൊഴിവാക്കി.

പരിക്കുമൂലം സ്റ്റുവര്‍ട്ട് ബ്രോഡ് ആദ്യ ടെസ്റ്റിനുശേഷം പുറത്താവുകയും ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ് എന്നിവര്‍ പരിക്കുഭേദമായി തിരിച്ചെത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വുഡിന് കൂടി പിരിക്കേറ്റത് ഇംഗ്ലണ്ട് പേസനിരയെ കൂടുതല്‍ ദുര്‍ബലമാക്കും. ചെറിയ പരിക്കുണ്ടെങ്കിലും ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ടാം ടെസ്റ്റില്‍ കളിച്ചിരുന്നു.

India vs England: Fast bowler Mark Wood ruled out of Headingley Testവുഡിന് പകരക്കാരനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടില്ല. മൂന്നാം ടെസ്റ്റിന് ശേഷം വുഡിന്റെ പരിക്ക് വിലയിരുത്തിയശേഷം പകരക്കാരനെ പ്രഖ്യാപിക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

ഈ മാസം 25 മുതല്‍ ഹെഡിംഗ്ലിയിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് മഴമൂലം സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആവേശജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി വുഡ് രണ്ട് ഇന്നിംഗ്‌സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios