പന്തുമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഇയാള്‍ ബൗള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോയുമായി കൂട്ടിയിടിക്കുകയും ചെയ്തു.

ഓവല്‍: ഓവൽ ക്രിക്കറ്റ് ടെസ്റ്റിനിടെ ഗുരുതര സുരക്ഷാ വീഴ്ച. മത്സരം നടക്കുന്നതിനിടെ യൂട്യൂബർ ഡാനിയേൽ ജാർവിസ് ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി. താരങ്ങളുടെ ജഴ്സിക്ക് സമാനമായ വസ്ത്രം ധരിച്ചാണ് ജാർവോ എന്നറിയപ്പെടുന്ന ജാര്‍വിസ് അപ്രതീക്ഷിതമായി പിച്ചിന് അടുത്തേക്ക് എത്തിയത്.

പന്തുമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഇയാള്‍ ബൗള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോയുമായി കൂട്ടിയിടിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്. ലോർഡ്സിലും ലീഡ്സിലും സമാനമായ രീതിയിൽ ഇയാൾ ഗ്രൗണ്ടിൽ അതിക്രമിച്ച് കടന്നിരുന്നു. ഇതിന് പിന്നാലെ യോർക്‍ഷെയർ കൗണ്ടി, ലീ‍ഡ്സ് സ്റ്റേഡിയത്തിൽ ജാർവോയ്ക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നു.

Scroll to load tweet…

ലീഡസ് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിടെ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ അതേ ജേഴ്‌സിയും ഹെല്‍മെറ്റും ഗ്ലൗസുമെല്ലാം ധരിച്ച് ബാറ്റുമെടുത്ത് ക്രീസിലെത്തിയ ജാര്‍വോ ആരാധകരെ അമ്പരപ്പിച്ചിരുന്നു. തുടര്‍ന്ന് യോര്‍ക്ക്‌ഷെയര്‍ കൗണ്ടി ജാര്‍വോയെ ഹെഡിംഗ്ലിയില്‍ മത്സരം കാണുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കുകയും പിഴ ചുമത്തുകയും ചെയ്തു.

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലും ഫീല്‍ഡറായി ജാര്‍വോ ഗ്രൗണ്ടിലിറങ്ങിയിരുന്നു. ജാര്‍വിസിനെ പോലെയുള്ളവര്‍ താരങ്ങള്‍ക്ക് ഭീഷണിയാണെന്നും ഗ്രൗണ്ടില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഓവലിലും ഗ്രൗണ്ടിലിറങ്ങി ജാര്‍വിസ് ആരാധകരെ ഞെട്ടിച്ചത്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.